കെട്ടിട നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞു; നെടുമങ്ങാട് രണ്ടുപേര്‍ മരിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th July 2022 02:20 PM  |  

Last Updated: 13th July 2022 02:20 PM  |   A+A-   |  

dead

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: നെടുമങ്ങാട് കരകുളത്ത് മണ്ണിടിഞ്ഞ് രണ്ടുപേര്‍ മരിച്ചു. കെല്‍ട്രോണ്‍ ജങ്ഷന് സമീപം കെട്ടിട നിര്‍മ്മാണത്തിന് വേണ്ടി അടിത്തറ കെട്ടാനായി മണ്ണെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

ഊരൂട്ടമ്പലം സ്വദേശികളായ വിനയചന്ദ്രന്‍, ഷിബു എന്നിവരാണ് മരിച്ചത്. 
നാട്ടുകാരും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന മണ്ണ് മാറ്റി ഇവരെ പുറത്തെതുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

ഈ വാർത്ത കൂടി വായിക്കാം പള്‍സര്‍ സുനിക്കു ജാമ്യമില്ല; ഹര്‍ജി സുപ്രീം കോടതി തള്ളി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ