മദ്യത്തിന്റെ വില കൂട്ടും: മന്ത്രി എം വി ഗോവിന്ദന്‍ നിയമസഭയില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th July 2022 04:40 PM  |  

Last Updated: 13th July 2022 04:40 PM  |   A+A-   |  

liquor

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെ വില കൂട്ടേണ്ടി വരുമെന്ന് എക്‌സൈസ് മന്ത്രി എം വി ഗോവിന്ദന്‍ നിയമസഭയില്‍. സ്പിരിറ്റിന്റെ വില കൂടിയിരിക്കുകയാണ്. അതിനാല്‍ വില കൂട്ടാതെ മറ്റു വഴികളില്ലെന്ന് മന്ത്രി അറിയിച്ചു.

ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കിടെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. മദ്യത്തിന്റെ വില കൂട്ടുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രിയുടെ പ്രതികരണം.സ്പിരിറ്റിന്റെ വില കൂടിയതിനാല്‍ വിലയില്‍ മാറ്റം വരുത്തേണ്ടി വരുമെന്നാണ് മന്ത്രി പറഞ്ഞത്. 

ജനകീയ ബ്രാന്‍ഡുകളുടെ ക്ഷാമം നേരിടുന്നുണ്ട്. ഇതിന് പുറമേ സ്പിരിറ്റിന്റെ വില ഉയര്‍ന്ന പശ്ചാത്തലത്തില്‍ മദ്യത്തിന്റെ വില കൂട്ടാതെ ബെവ്‌കോയ്ക്ക് പിടിച്ചുനില്‍ക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. സര്‍ക്കാര്‍ വില കൂട്ടുന്ന കാര്യം പരിഗണിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മൂന്നു തവണ മാറി; നടിയെ ആക്രമിച്ച കേസില്‍ ഫൊറന്‍സിക് പരിശോധനാ ഫലം ക്രൈംബ്രാഞ്ചിന്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ