ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th July 2022 06:30 AM  |  

Last Updated: 13th July 2022 06:30 AM  |   A+A-   |  

rain_alert_kerala

പ്രതീകാത്മക ചിത്രം

 

കൊച്ചി: സംസ്ഥാനത്ത് ഇന്ന് 14 ജില്ലകളിലും യെല്ലോ അലര്‍ട്ട്. വ്യാപക മഴയ്ക്ക് സാധ്യത എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഒഡീഷ തീരത്തിന് മുകളിലായുള്ള ന്യൂനമര്‍ദ്ദവും അറബിക്കടലിലെ ന്യൂനമര്‍ദ്ദപാത്തിയുമാണ് മഴയ്ക്ക് കാരണം. 

കഴിഞ്ഞ ദിവസങ്ങളില്‍ വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴ ലഭിച്ചതെങ്കില്‍ ഇന്ന് മുതല്‍ തെക്കന്‍ ജില്ലകളിലും മഴ ശക്തമാകും. ഉച്ചയ്ക്ക് ശേഷം കൂടുതല്‍ മഴ കിട്ടും. ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. 

നാളെ 13 ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. വെള്ളിയാഴ്ച 11 ജില്ലകളിലും. മലയോര മേഖലയില്‍ ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കണം എന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച വരെയാണ് ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക്.

ഈ വാർത്ത കൂടി വായിക്കൂ 

‘ആഭ്യന്തര ക്രിക്കറ്റിൽ പോയി ഫോം കണ്ടെത്തട്ടെ, അത്ര മോശം കാര്യമല്ല; കോഹ്‌ലിയോട് പറയു‘

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ