അടിമാലിയില്‍ പ്ലസ് ടു വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു
By സമകാലിക മലയാളം ഡെസ്ക് | Published: 14th July 2022 06:56 AM |
Last Updated: 14th July 2022 06:56 AM | A+A A- |

അസ്‌ലഹ അലിയാർ
ഇടുക്കി: പ്ലസ് ടു വിദ്യാർഥിനി കുഴഞ്ഞു വീണു മരിച്ചു. ഇടുക്കി അടിമാലിയിലാണ് സംഭവം. പ്ലസ് ടു വിദ്യാർഥിനി അസ്‌ലഹ അലിയാർ (17) ആണ് മരിച്ചത്.
കൂമ്പൻപാറ ഫാത്തിമമാതാ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിനിയാണ്. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ നിൽക്കെ സ്‌കൂളിനു മുൻപിലെ ബസ് സ്റ്റോപ്പിൽ വെച്ച് കുഴഞ്ഞു വീഴുകയായിരുന്നു. അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ