തൃശൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു

ഇവർ തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും പരസ്പരം കത്തികൊണ്ട് കുത്തുകയുമായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശ്ശൂർ: വേലൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു. വേലൂർ സ്വദേശിയായ സുബിൻ ആണ് മരിച്ചത്. മണിമലർക്കാവ് ക്ഷേത്രത്തിന് സമീപമാണ് ബുധനാഴ്ച രാത്രിയോടെ സംഭവം. 

മണിമലർക്കാവ് സ്വദേശി രമേശനാണ് സുബിനെ കുത്തിയത്. ഇരുവരും അയൽവാസികളാണ്. ഇവർ തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും പരസ്പരം കത്തികൊണ്ട് കുത്തുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ രമേശനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.  മുൻവൈരാഗ്യമാണ് കൊലക്ക് കാരണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com