കണ്ണൂര്‍ ആറളത്ത് കര്‍ഷകനെ ആന ചവിട്ടിക്കൊന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th July 2022 12:19 PM  |  

Last Updated: 14th July 2022 12:20 PM  |   A+A-   |  

one dies elephant attack in kannur

പ്രതീകാത്മക ചിത്രം

 


കണ്ണൂര്‍:  ആറളം ഫാമില്‍ തൊഴിലാളിയെ ആന ചവിട്ടിക്കൊന്നു. ഫാം ഏഴാം ബ്ലോക്കിലെ ദാമു ആണ് കൊല്ലപ്പെട്ടത്. ഈറ്റവെട്ടാന്‍ ഇറങ്ങിയപ്പോഴായിരുന്നു ആക്രമണം. 

ഇന്ന് രാവിലെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ആന ഇപ്പോഴും ഈ പ്രദേശത്ത് തന്നെ തുടരുകയാണ്. ആനയെ തുരത്താനുള്ള ശ്രമം വനംവകുപ്പ് നടത്തുന്നുണ്ട്.  

ഇന്നലെ രാത്രി കാട്ടാനകള്‍ കൂട്ടത്തോടെ ഇറങ്ങിയിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. വ്യാപകമായി കൃഷി നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ആറളത്ത് ഒരു ചെത്തുതൊഴിലാളിയെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

മെമ്മറി കാര്‍ഡ് രണ്ടു വട്ടം തുറന്നത് രാത്രിയില്‍; ഫോണില്‍ ടെലിഗ്രാമും വാട്ടസ്ആപ്പും; കോടതി ജീവനക്കാരെ ചോദ്യം ചെയ്യും

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ