സെറ്റ് പരീക്ഷ ജൂലൈ 24ന്, അഡ്മിറ്റ് കാര്‍ഡ് എല്‍ബിഎസ് വെബ്സൈറ്റില്‍
By സമകാലിക മലയാളം ഡെസ്ക് | Published: 14th July 2022 08:51 AM |
Last Updated: 14th July 2022 08:51 AM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സെറ്റ് പരീക്ഷ ജൂലൈ 24ന്. സംസ്ഥാനത്തെ 14 ജില്ലാ ആസ്ഥാനങ്ങളിലുമുള്ള പരീക്ഷാ കേന്ദ്രങ്ങളിലായി പരീക്ഷ നടത്തും. അഡ്മിറ്റ് കാർഡ് തപാൽ മാർഗം അയച്ചു നൽകില്ല.
www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നാണ് പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യേണ്ടത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം പരീക്ഷാർഥികൾ എത്തേണ്ടത്.
അഡ്മിറ്റ് കാർഡും ഫോട്ടോയും പതിച്ച ഒറിജിനൽ തിരിച്ചറിയൽ കാർഡും കയ്യിലുണ്ടാവണം. ഇവയില്ലാത്ത പരീക്ഷാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന് എൽബിഎസ് ഡയറക്ടർ അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
ഇടിച്ച വാഹനം നിർത്താതെ പോയി, രക്തം വാർന്ന് രണ്ടര മണിക്കൂർ റോഡിൽ; യുവാവിന് ദാരുണാന്ത്യം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ