ചുഴലിക്കാറ്റില്‍ തകര്‍ന്ന വീട്‌
ചുഴലിക്കാറ്റില്‍ തകര്‍ന്ന വീട്‌

മിന്നല്‍ ചുഴലിക്കാറ്റ്; മരങ്ങള്‍ കടപുഴകി, മേല്‍ക്കൂരകള്‍ പറന്നുപോയി, തൃശൂരില്‍ വ്യാപക നാശനഷ്ടം (വീഡിയോ)

കാറ്റില്‍ നൂറുകണക്കിന് മരങ്ങള്‍ കടപുഴകി വീണു


തൃശൂര്‍: തൃശൂരില്‍ വിവിധ ഇടങ്ങളിലുണ്ടായ മിന്നല്‍ ചുഴലിക്കാറ്റില്‍ വ്യാപകനാശനഷ്ടം. കാറ്റില്‍ നൂറുകണക്കിന് മരങ്ങള്‍ കടപുഴകി വീണു. നിരവധി  വീടുകളുടെ മേല്‍ക്കൂരകള്‍ പറന്നുപോയി. ഇന്ന് ഉച്ചക്ക് ശേഷമാണ് സംഭവം.

ചേര്‍പ്പ് ,അലപ്പാട് തൃപ്രയാര്‍, ഒല്ലൂര്‍, ഊരകം തുടങ്ങിയ മേഖലകളിലാണ്  മിന്നല്‍ ചുഴലി വീശിയടിച്ചത്. മരങ്ങള്‍ വീണതിനെ തുടര്‍ന്ന് വൈദൃുതിലൈനുകള്‍ പൊട്ടിവീഴുകയും പോസ്റ്റുകള്‍ മറിഞ്ഞ് വീഴുകയും ചെയ്തു. കടാമ്പുഴ മഹാവിഷ്ണു ക്ഷേത്രത്തിന്റെയും, ഊരകം വരണാകുളം ക്ഷേത്രത്തിന്റെയും  മേല്‍ക്കൂരയിലെ ഓടുകള്‍ ശക്തമായ കാറ്റില്‍ ഇളകിമാറി.

പലവീടുകളുടെയും ടെറസിലെ ഷീറ്റുകള്‍ കാറ്റില്‍ നിലംപതിച്ച നിലയിലാണ്. ഫയര്‍ ഫോഴ്‌സ് എത്തിയാണ് ഗതാഗത തടസ്സം നേരിട്ടിരുന്ന മരങ്ങളും വൈദ്യുതി കാലുകളും നീക്കം ചെയ്തത്. തൃപ്രയാര്‍, ആലപ്പാട് വില്ലേജുകളില്‍ ശക്തമായ കാറ്റാണുണ്ടായത്. പത്താരത്ത് യശോദയുടെ വീടിന്റെ മേല്‍ക്കൂരയിലെ മരം വീണു. ഇവരെ ബന്ധുവീടിലേക്ക് മാറ്റി.

പത്താരത്ത് അനീഷ് ബാബു, പനമുക്കത്ത് പ്രദീപ്, വെളുത്തുപറമ്പില്‍ ബാലതിലകന്‍, കുന്നത്ത് ഷാജിലാല്‍ എന്നിവരുടെ വീടുകളുടെ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു

റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്തെ വീടുകള്‍ സന്ദര്‍ശിച്ചു. നാശനഷ്ടങ്ങളുടെ കണക്ക് എടുത്തതിനുശേഷം നഷ്ടപരിഹാരത്തിനായി റിപ്പോര്‍ട്ട് നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം ആളപായം എവിടേയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com