മഹിളാ മോര്‍ച്ച നേതാവിന്റെ ആത്മഹത്യ; ബിജെപി നേതാവ് കീഴടങ്ങി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th July 2022 11:48 AM  |  

Last Updated: 15th July 2022 11:48 AM  |   A+A-   |  

saranya_mahila_morcha

ശരണ്യ

 

പാലക്കാട്: മഹിളാ മോര്‍ച്ച നേതാവ് ശരണ്യ ആത്മഹത്യ ചെയ്ത കേസില്‍ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തപ്പെട്ട ബിജെപി നേതാവ് പ്രജീവ് കീഴടങ്ങി. രാവിലെ പത്തുമണിയോടെ പാലക്കാട് നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പാലക്കാട് മണ്ഡലം ട്രഷറര്‍ ആയിരുന്ന ശരണ്യ ഞായറാഴ്ചയാണ് തൂങ്ങിമരിച്ചത്. 

ബിജെപി നേതാവ് പ്രജീവ് ആണ് തന്റെ മരണത്തിന് കാരണമെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. പ്രജീവിനെ വിശ്വസിച്ച് പല കാര്യങ്ങളും ചെയ്തു. ഇപ്പോള്‍ ചതിച്ചുവെന്ന് തിരിച്ചറിഞ്ഞതില്‍ മനം നൊന്താണ് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത്. തന്റെ മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും ശരണ്യയുടെ കുറിപ്പിലുണ്ട്. പ്രജീവിന്റെ കള്ളക്കളികള്‍ മുഴുവന്‍ പുറത്തുകൊണ്ടുവരണമെന്നും കുറിപ്പില്‍ ആവശ്യപ്പെടുന്നു.

ശരണ്യ ആത്മഹത്യക്ക് ശ്രമിക്കുന്നുവെന്ന കാര്യം പ്രജീവ് തന്നെയാണ് ഭര്‍ത്താവിനെ വിളിച്ച് അറിയിച്ചത്. പിന്നീട് വീട്ടുകാര്‍ എത്തിയപ്പോഴേക്കും ശരണ്യ തൂങ്ങി മരിച്ച നിലയിലായിരുന്നു. സംഭവത്തിന് പിന്നാലെ പ്രജീവ് ഒളിവില്‍ പോയിയിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ