ദേശീയപതാക മാലിന്യ കൂമ്പാരത്തിൽ; തൃപ്പൂണിത്തുറയിൽ മൂന്ന് പേർ അറസ്റ്റിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th July 2022 06:11 PM  |  

Last Updated: 15th July 2022 06:11 PM  |   A+A-   |  

national_flag

പ്രതീകാത്മക ചിത്രം

 

കൊച്ചി: ദേശീയപതാക മാലിന്യ കൂമ്പാരത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. കിഴക്കമ്പലത്തെ ഷമീർ, ഇടുക്കിയിലെ മണി ഭാസ്കർ, തോപ്പുംപടിയിലെ സജാർ എന്നിവരാണ് പിടിയിലായത്.  

തിങ്കളാഴ്ചയാണ് തൃപ്പൂണിത്തുറയ്ക്ക് സമീപം ഇരുമ്പനത്ത് ദേശീയ പതാക മാലിന്യകൂമ്പാരത്തിൽ കണ്ടെത്തിയത്. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തുകയും പതാക ആദരപൂർവം മടക്കിയെടുത്ത് മാറ്റുകയും ചെയ്തിരുന്നു. സംഭവത്തിൽ തൃപ്പുണിത്തുറ ഹിൽപാലസ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

പ്രതികൾ കോസ്റ്റ് ഗാർഡിൽ നിന്നു മാലിന്യം ശേഖരിച്ച ശേഷം യാർഡിൽ സൂക്ഷിക്കുകയും ഇവിടെ നിന്ന് ഇരുമ്പനം ഭാഗത്തെ മാലിന്യകൂമ്പാരത്തിൽ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. പ്രതികളെ തൃപ്പൂണിത്തുറ ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. 

ഈ വാർത്ത കൂടി വായിക്കൂ 

ആലപ്പുഴയിൽ അഭിഭാഷകയെ കാണാനില്ല, കാറും ബാ​ഗും ജില്ലാ കോടതി വളപ്പിൽ; അന്വേഷണം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ