വലിയ ടയറും ചെവി പൊട്ടുന്ന ശബ്ദവും, നമ്പർ പ്ലേറ്റ് ചെറുതാക്കി കാമറ വെച്ചു; ലൈസൻസില്ലാത്ത ഡ്രൈവറും സംഘവും പിടിയിൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th July 2022 01:50 PM  |  

Last Updated: 16th July 2022 01:52 PM  |   A+A-   |  

car_drive

പ്രതീകാത്മക ചിത്രം

 

കണ്ണൂർ: വലിയ ടയർ, വൻ ശബ്ദമുണ്ടാക്കുന്ന സൈലൻസർ, കൂളിങ് ഫിലിം, ബ്രേക്ക് ലൈറ്റിന് സ്റ്റിക്കർ തുടങ്ങി അപകടകരമായ രീതിയിൽ രൂപമാറ്റം വരുത്തിയ കാർ പിടികൂടി. ധർമശാല ദേശീയപാതയിൽ ആർ ടി ഒ എൻഫോഴ്സ്മെന്റ് സ്‌ക്വാഡാണ് കാർ പിടികൂടിയത്. കാമറകളിൽ പതിയാത്ത വിധം നമ്പർ പ്ലേറ്റ് ചെറുതാക്കിയിട്ടുണ്ടായിരുന്നു.

അഞ്ചാംപീടിക സ്വദേശി ടി റിജിന്റെ ഉടമസ്ഥതയിലുള്ള കാറാണ് പിടികൂടിയത്. ഡ്രൈവിങ്ങ് ലൈസൻസില്ലാത്ത മിഥുൻ ആണ് കാർ ഓടിച്ചിരുന്നത്. വ്യാഴാഴ്ച വൈകുന്നേരം സംശയകരമായ രീതിയിൽ കണ്ട കാറിന് സമീപത്തേക്ക് എത്തുമ്പോൾ കാറിലുണ്ടായിരുന്നവർ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സംഘത്തിലെ രണ്ട് പേർ പിടിയിലായി. 33,500 രൂപയാണ് വിവിധ കുറ്റങ്ങൾ ചുമത്തി പിഴയിട്ടത്.

മൂന്നുദിവസത്തിനുള്ളിൽ കാറിനെ പഴയരീതിയിൽ മാറ്റി പരിശോധനയ്ക്ക് വിധേയമാക്കാൻ ആണ് നിർദേശം. കാറിന് രൂപമാറ്റം വരുത്തിയതിന് പിന്നിൽ ഗൂഢലക്ഷ്യങ്ങൾ ഉണ്ടോ എന്ന് സംശയിക്കുന്നതായി എൻഫോഴ്സ്മെന്റ് അധികൃതർ പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ 

ജിയോ സിം ഉള്ള വിവൊ ഫോണ്‍ ആരുടേത്? ദൃശ്യങ്ങള്‍ കണ്ടവരെ കണ്ടെത്തണം: കോടതി

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ