ആറ് മാസം ഗർഭിണിയായ പതിനഞ്ചുകാരിയുടെ കുഞ്ഞിനെ പുറത്തെടുക്കാൻ അനുമതി; ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി
By സമകാലിക മലയാളം ഡെസ്‌ക് | Published: 16th July 2022 05:41 PM |
Last Updated: 16th July 2022 05:41 PM | A+A A- |

ഫയല്‍ ചിത്രം
കൊച്ചി: ആറ് മാസം ഗർഭിണിയായ പതിനഞ്ചുകാരിയുടെ ഗർഭസ്ഥ ശിശുവിനെ പുറത്തെടുക്കാൻ അനുമതി നൽകി ഹൈക്കോടതി. പോക്സോ കേസ് അതിജീവിതയായ പെൺകുട്ടിക്ക് ഗർഭഛിദ്രം അനുവദിക്കണമെന്ന ഹർജിയിലാണ് ഉത്തരവ്. ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുന്ന കുട്ടിയുടെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കണമെന്നും കോടതി പറഞ്ഞു.
ആറുമാസത്തിൽ അധികമായ ഗർഭം ഒഴിവാക്കാൻ നിലവിലെ രാജ്യത്തെ നിയമം അനുസരിച്ച് സാധിക്കില്ല. ആറ് മാസം പിന്നിട്ട പതിനഞ്ചുകാരിയുടെ കുട്ടിയെ പുറത്തെടുക്കാനാണ് ഹൈക്കോടതി അനുമതി നൽകിയിരിക്കുന്നത്. തീരുമാനം വൈകുന്നത് പെൺകുട്ടിയുടെ കഠിന വേദനയുടെ ആക്കം കൂട്ടുമെന്ന് ജസ്റ്റിസ് വി ജി അരുൺ വിലയിരുത്തി. പെൺകുട്ടി ശിശുവിനെ ഏറ്റെടുത്തില്ലെങ്കിൽ സർക്കാർ സംരക്ഷിക്കണമെന്നാണ് കോടതി നിർദേശം.
ഈ വാര്‍ത്ത കൂടി വായിക്കൂ
കനത്ത മഴ; കോഴിക്കോട് യുവാവും 12കാരനും കുളത്തിൽ വീണ് മരിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ