അഞ്ച് ദിവസം കൂടി മഴ; ക്യാമ്പുകൾ തുറന്നു, നാല് ലക്ഷം പേർക്ക് താമസിക്കാൻ സൗകര്യം ഒരുക്കിയെന്ന് റവന്യൂ മന്ത്രി
By സമകാലിക മലയാളം ഡെസ്‌ക് | Published: 16th July 2022 06:41 PM |
Last Updated: 16th July 2022 06:41 PM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. കാറ്റ് പ്രവചനാതീതമാണ്. ഉൾമേഖലയിലെ കാറ്റ് പുതിയ പ്രതിഭാസമാണെന്നും ഗസ്റ്റിനാഡോ ചുഴലിക്കാറ്റാണ് ഇതിന് കാരണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 23 ക്യാമ്പുകൾ തുറന്നുവെന്നും അടിയന്തര ഘട്ടങ്ങളിൽ നാല് ലക്ഷം പേർക്ക് താമസിക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
അപകടകരമായ മരങ്ങൾ മുറിക്കാൻ റവന്യൂ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. കേരളത്തിൽ 14 ഡാമുകൾ തുറന്നുവെന്നും റവന്യൂ മന്ത്രി അറിയിച്ചു. മൂഴിയാർ തുറക്കാൻ അനുമതി കിട്ടിയെന്നും കെ രാജന്‍ പറഞ്ഞു.
കവളപ്പാറ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസം സംബന്ധിച്ച ഹൈക്കോടതിയുടെ വിമർശനം സൂഷ്മമായി പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. ആർക്കും ബുദ്ധിമുട്ടില്ലാതെ പ്രശ്നം വേഗത്തിൽ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 85 പേരുടെ കാര്യത്തിൽ തീരുമാനമായിട്ടുണ്ട്. ചിലരുടെ കാര്യത്തിൽ ഭൂമി കിട്ടാത്ത പ്രശ്നം ഉണ്ടെന്നും മന്ത്രി പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
കണ്ണൂരില്‍ പള്ളിയില്‍ ചാണകം വിതറിയ സംഭവം; പ്രതി പിടിയില്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ