സ്‌കൂള്‍വിട്ടു വന്ന ആണ്‍കുട്ടിയ്ക്ക് നേരെ ബസില്‍വെച്ച് ലൈംഗികാതിക്രമം; യുവാവ് പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th July 2022 08:45 PM  |  

Last Updated: 16th July 2022 08:45 PM  |   A+A-   |  

ansar

അറസ്റ്റിലായ അന്‍സാര്‍

 


കുന്നംകുളം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കാന്‍ ശ്രമിച്ചയാളെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പടപ്പ് ആമയം സ്വദേശി പള്ളിയില്‍ വീട്ടില്‍ അന്‍സാര്‍ (35) ആണ് അറസ്റ്റിലായത്. 

സ്‌കൂള്‍ വിട്ടു വീട്ടിലേക്ക് വരികയായിരുന്ന കുട്ടിയെ ബസ്സില്‍ വെച്ച് ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള േെപാലീസ് സംഘമാണ്  ഇയാളെ അറസ്റ്റ് ചെയ്തത്. സബ്  ഇന്‍സ്പെക്ടര്‍ ഡി ശ്രീജിത്ത്, സിവില്‍ േെപാലീസ് ഓഫീസര്‍മാരായ ഇ കെ ഹംദ്, രവികുമാര്‍, നിബു നെപ്പോളിയന്‍, വിനീത എന്നിവരും അനേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

ഈ വാർത്ത കൂടി വായിക്കാം പോക്സോ കേസ്; യുവാവിന് 40 വർഷം കഠിന തടവും പിഴയും

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ