തുഷാരഗിരിയില്‍ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ടു; തെരച്ചില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th July 2022 05:55 PM  |  

Last Updated: 17th July 2022 05:55 PM  |   A+A-   |  

amal

കാണാതായ അമല്‍

 

കോഴിക്കോട്: തുഷാരഗിരി വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ട് വിദ്യാര്‍ത്ഥിയെ കാണാതായി. കോഴിക്കോട് ബേപ്പൂര്‍ സ്വദേശി സുബ്രഹ്മണ്യന്റെ മകന്‍ അമല്‍ (22) ആണ് അപകടത്തില്‍പ്പെട്ടത്. ഒഴുക്കില്‍പ്പെട്ട മറ്റൊരു വിദ്യാര്‍ത്ഥിയെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചു. അമലിന് വേണ്ടി തെരച്ചില്‍ തുടരുകയാണ്.

കോഴിക്കോട് നിന്നും വന്ന അഞ്ചംഗ സംഘത്തിലെ രണ്ടുപേരാണ് ഒഴുക്കില്‍പ്പെട്ടത്. രണ്ടുപേരാണ് ഒഴുക്കില്‍പ്പെട്ടത്. ഒരാളെ സംഘത്തിലുണ്ടായിരുന്നവര്‍ തന്നെ കരയ്ക്ക് എത്തച്ചു. തുഷാരഗിരിയിലേക്കുള്ള പ്രവേശനം നിരോധിച്ച അവസരത്തിലാണ് സഞ്ചാരികള്‍ ഇവിടെ വെള്ളത്തില്‍ ഇറങ്ങിയത്.

ഈ വാർത്ത കൂടി വായിക്കാം കാട്ടില്‍ വള്ളിമാങ്ങ ശേഖരിക്കാന്‍ പോയി; നിലമ്പൂരില്‍ 56കാരനെ കരടി ആക്രമിച്ചു, ആശുപത്രിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ