ഇടുക്കിയില്‍ എല്‍ഡിഎഫ്-യുഡിഎഫ് സംഘര്‍ഷം; കോണ്‍ഗ്രസ് നേതാവിന് പരിക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th July 2022 09:32 PM  |  

Last Updated: 17th July 2022 09:32 PM  |   A+A-   |  

ldf-udf-flag

പ്രതീകാത്മക ചിത്രം

 

ശാന്തമ്പാറ: ഇടുക്കി ശാന്തമ്പാറയില്‍ എല്‍ഡിഎഫ്-യുഡിഎഫ് സംഘര്‍ഷം. കോണ്‍ഗ്രസ് നേതാവിന് പരിക്ക്. സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കം വന്‍ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. കോണ്‍ഗ്രസ് ശാന്തമ്പാറ മണ്ഡലം വൈസ്. പ്രസിഡന്റ് ബിജു വടമറ്റത്തിനാണ് പരിക്കേറ്റത്. 

ബിജുവിനെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും മര്‍ദനമേറ്റിട്ടുണ്ട്.  2500 ഓളം വോട്ട് പോള്‍ ചെയ്തതില്‍ 2100 ഓളം വോട്ട് നേടി എല്‍ഡിഎഫ് പാനല്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചു. വോട്ട് ചലഞ്ച് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം തുടര്‍ന്ന് സംഘര്‍ഷമായി മാറുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 'ഒരു വെളിയമോ ചന്ദ്രപ്പനോ ഇല്ലാതെ പോയതില്‍ സിപിഐക്കാര്‍ വിഷമിക്കുന്നുണ്ടാകും; കാനം പിണറായി വിജയന്റെ വിധേയന്‍': ഷാഫി പറമ്പില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ