സ്‌കൂളില്‍ പോകാന്‍ വീട്ടില്‍ നിന്നിറങ്ങി; റെയില്‍വെ ട്രാക്കില്‍ കഞ്ചാവ് വലി, ഒന്‍പതാംക്ലാസുകാരന്‍ പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th July 2022 08:34 PM  |  

Last Updated: 17th July 2022 08:34 PM  |   A+A-   |  

police case

പ്രതീകാത്മക ചിത്രം

 


മലപ്പുറം: റെയില്‍വേ ട്രാക്കുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഉപയോഗിച്ച ഒമ്പതാം ക്ലാസുകാരന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ പിടിയിലായി. പരപ്പനങ്ങാടി പുത്തന്‍ കടപ്പുറത്തെ പൗറാജിന്റെ പുരക്കല്‍ മുഹമ്മദ് അര്‍ഷിദ് (19), പരപ്പനങ്ങാടി പുത്തന്‍കടപ്പുറത്തെ പാത്തക്കുഞ്ഞാലിന്റെ പുരക്കല്‍ ഉമറുല്‍  മുക്താര്‍ (21), വള്ളിക്കുന്ന് ആനങ്ങാടിയിലെ സല്‍മാനുല്‍ ഫാരിസ് (18), വള്ളിക്കുന്ന് ആനങ്ങാടിയിലെ കിഴക്കന്റെ പുരക്കല്‍ മുഷ്താഖ് അഹമ്മദ് (18) എന്നിവരെയാണ് പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. 

പരപ്പനങ്ങാടി ഓവര്‍ ബ്രിഡ്ജിന് താഴെ റെയില്‍വേ ട്രാക്കില്‍ നിന്നും വള്ളിക്കുന്ന് റെയില്‍വേ സ്‌റ്റേഷന് സമീപം റെയില്‍വേ ട്രാക്കില്‍ നിന്നും അയപ്പന്‍ കാവ് റെയില്‍വെ പുറമ്പോക്കില്‍ നിന്നുമാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. 

പ്രായപൂര്‍ത്തിയാകാത്ത ഒമ്പതാം ക്ലാസുകാരന്‍ വീട്ടില്‍ നിന്നും സ്‌കൂളില്‍ പോകുന്നുവെന്ന് പറഞ്ഞിറങ്ങിയിട്ട് കഞ്ചാവ് വലിക്കുവാനായി റെയില്‍വേ ട്രാക്കില്‍ എത്തുകയായിരുന്നു. ഇതിനിടയിലാണ് വലയിലായത്..

ഈ വാര്‍ത്ത കൂടി വായിക്കാം ഒരു കോടിയുടെ ഭാ​ഗ്യശാലി ആര്?; ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ