മരട് ഫ്ലാറ്റ് പൊളിക്കൽ; കമ്മീഷൻ റിപ്പോർട്ട് നാളെ സുപ്രീം കോടതിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th July 2022 08:12 PM  |  

Last Updated: 17th July 2022 08:12 PM  |   A+A-   |  

SupremeCourtofIndia

പ്രതീകാത്മക ചിത്രം

 

ന്യൂഡൽഹി: മരട് ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നിയോഗിച്ച കമ്മീഷൻ നാളെ റിപ്പോർട്ട് സമർപ്പിക്കും. അനധികൃത നിർമാണവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പരമോന്നത കോടതി ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ കമ്മീഷനെ നിയോ​ഗിച്ചത്.

റിപ്പോർട്ട് അമിക്കസ് ക്യൂറിക്ക് കൈമാറി. നാളെ അമിക്കസ് ക്യൂറി നേരിട്ട് റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും. 

അനധികൃത നിർമാണത്തിന്റെ ഉത്തരവാദിത്വം സർക്കാർ ഉദ്യോഗസ്ഥർക്കാണോ, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനാണോ, ഫ്ളാറ്റ് നിർമാതാക്കൾക്കാണോ എന്ന് കണ്ടെത്താനാണ് സുപ്രീം കോടതി കമ്മീഷനെ നിയോഗിച്ചത്. 

ഈ വാർത്ത കൂടി വായിക്കൂ 

അടുത്ത അഞ്ച് ദിവസം കനത്ത മഴ; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ