വിമാനത്തില്‍ നിന്ന് കത്തിയ മണം; കോഴിക്കോട്-ദുബൈ എയര്‍ ഇന്ത്യ എക്‌സ്പ്രസ് മസ്‌ക്കറ്റില്‍ ഇറക്കി

By സമകാലികമലയാളം ഡെസ്‌ക്  |   Published: 17th July 2022 02:45 PM  |  

Last Updated: 17th July 2022 02:45 PM  |   A+A-   |  

AIR INDIA

ഫയല്‍ ചിത്രം

 

കോഴിക്കോട്: കരിപ്പൂരില്‍ നിന്ന് ദുബായിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്പ്രസ് വിമാനം മസ്‌ക്കറ്റില്‍ ഇറക്കി. ഫോര്‍വേഡ് ഗ്യാലിയില്‍ നിന്ന് കത്തിയ മണം വന്നതിനെ തുടര്‍ന്നാണിതെന്ന് ഡിജിസിഎ പറഞ്ഞു. എന്‍ജിനില്‍ നിന്നോ എപിയുവില്‍ നിന്നോ പുക ഉയരുന്നതായി കണ്ടെത്തിയിട്ടില്ലെന്ന് അധികൃതര്‍ അറയിച്ചു.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് IX355 വിമാനത്തിന്റെ ഉള്ളിലാണ് ഗന്ധമുയര്‍ന്നത്. ഇന്ധനത്തിന്റെയോ ഓയിലിന്റെ ഗന്ധമല്ല ഉണ്ടായതെന്നും അധികൃതര്‍ അറിയിച്ചു.

ഇന്ന് രണ്ടാമത്തെ ഇന്ത്യന്‍ വിമാനമാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് വഴിതിരിച്ചുവിടുന്നത്. രാവിലെ ഷാര്‍ജയില്‍ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ഇന്റിഗോ വിമാനം എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് പാകിസ്ഥാനില്‍ കറാച്ചിയില്‍ ഇറക്കിയിരുന്നു.

ഈ വാർത്ത കൂടി വായിക്കാം  രണ്ടാഴ്ചക്കിടെ രണ്ടാം തവണ; ഇന്‍ഡിഗോ വിമാനം കറാച്ചിയില്‍ അടിയന്തരമായി ഇറക്കി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ