തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന 52കാരി മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th July 2022 09:57 PM  |  

Last Updated: 18th July 2022 09:57 PM  |   A+A-   |  

SHEELA

ഷീല

 

തൃശൂര്‍: തെരുവുനായയുടെ കടിയേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന സ്ത്രീ മരിച്ചു. കണ്ടാണശ്ശേരി കല്ലുത്തി പാറ തൈവളപ്പില്‍ ഷീലയാണ് (52) മരിച്ചത്. 

മൂന്ന് ദിവസം മുന്‍പ് ഇവര്‍ക്ക് വീടിന് സമീപത്ത് നിന്നാണ് തെരുവുനായയുടെ കടിയേറ്റത്. പേവിഷബാധയ്ക്കുള്ള കുത്തിവയ്പ് എടുത്തിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് അന്ത്യം.

ചൊവ്വാഴ്ച നടക്കുന്ന പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് അധികൃതര്‍ വ്യക്തമാക്കി. മൃതദ്ദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഈ വാർത്ത കൂടി വായിക്കൂ 

കടപ്പുറത്ത് വെച്ച് ക്ലാസ്; കണ്ണൂരില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം, 25 പേര്‍ ആശുപത്രിയില്‍

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ