വിമാനത്തിലെ പ്രതിഷേധം: ഇപി ജയരാജന് മൂന്നാഴ്ചയും യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് രണ്ട് ആഴ്ചയും യാത്രാവിലക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th July 2022 09:16 AM  |  

Last Updated: 18th July 2022 09:16 AM  |   A+A-   |  

Indigo report to police

വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം/ വീഡിയോ ദൃശ്യത്തില്‍ നിന്ന്‌

 

ന്യൂഡല്‍ഹി: വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്ക്. ഇന്‍ഡിഗോ ആഭ്യന്തര അന്വേഷണ സമിതിയുടേതാണ് നടപടി. അതേസമയം തനിക്ക് അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് ഇപി ജയരാജന്‍ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ചത്തെ വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

ഇത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ ഇന്‍ഡിഗോ അന്വേഷണസമിതിയെ നിയോഗിച്ചിരുന്നു. റിട്ടയേര്‍ഡ് ജഡ്ജ് ആര്‍ ബസ്‌വാന അധ്യക്ഷനായ മൂന്നംഗസമിതിയാണ് അന്വേഷണം നടത്തിയത്. ഇവര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍നിന്നും ഇപി ജയരാജനില്‍ നിന്നും മൊഴിയെടുത്തിരുന്നു. അന്വേഷണ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇപി ജയരാജന് 

കഴിഞ്ഞ മാസം പതിമൂന്നിനാണ് കണ്ണൂര്‍- തിരുവനന്തപുരം വിമാനത്തില്‍ വച്ച് മുഖ്യമന്ത്രിക്ക് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധമുണ്ടായത്. മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുത്ത പ്രതിഷേധക്കാരെ ഇപി ജയരാജന്‍ വിമാനത്തില്‍ വച്ച് തള്ളുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

3.14 കോടി രൂപ വാങ്ങി വഞ്ചിച്ചു; ബാബുരാജിനും വാണി വിശ്വനാഥിനുമെതിരെ കേസ് 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ