ഇപി ജയരാജന്റെ യാത്രാവിലക്ക് പുനപ്പരിശോധിക്കണം; ഇന്‍ഡിഗോ നടപടി പ്രതിഷേധാര്‍ഹം: സിപിഎം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th July 2022 08:47 PM  |  

Last Updated: 18th July 2022 08:48 PM  |   A+A-   |  

jayarajan

ഇപി ജയരാജന്‍


തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് എതിരെ ഇന്‍ഡിഗോ വിമാനക്കമ്പനി ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് പ്രതിഷേധാര്‍ഹമാണെന്ന് സിപിഎം. നടപടി പുനപ്പരിശോധിക്കണമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തില്‍ യാത്രക്കാര്‍ എന്ന നിലയില്‍ സഞ്ചരിച്ച രണ്ട് യൂത്ത് കോണ്‍ഗ്രസുകാര്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ പുറപ്പെട്ടപ്പോള്‍ തടയാന്‍ ശ്രമിച്ച എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെതിരെ ഇന്‍ഡിഗോ വിമാന കമ്പനി മൂന്നാഴ്ചക്കാലം യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ നടപടി പ്രതിഷേധാര്‍ഹമാണ്. വസ്തുതകള്‍ പൂര്‍ണമായും പരിശോധിക്കാതെ കൈക്കൊണ്ട തീരുമാനം പുനപ്പരിശോധിക്കണം-പ്രസ്താവനയില്‍ പറയുന്നു.

തനിക്ക് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് നിയമവിരുദ്ധമാണെന്ന് ജയരാജന്‍ പ്രതികരിച്ചിരുന്നു. ഇത്ര നിലവാരമില്ലാത്ത കമ്പനിയാണ് ഇന്‍ഡിഗോയെന്ന് മനസിലാക്കിയില്ലെന്നും ഇനി ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
തുടര്‍ന്ന് തിരുവനന്തപുരത്ത് നിന്ന് ട്രെയിനിലാണ് കണ്ണൂരിലേക്ക് അദ്ദേഹം പോയത്. 

ഈ വാര്‍ത്ത കൂടി വായിക്കാം നാളെ പാര്‍ട്ടി ക്ലാസുണ്ട്; ഹാജരാകില്ല; ഇഡിയുടെ സമന്‍സ് കിട്ടി; തോമസ് ഐസക്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ