കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒന്നരക്കോടിയുടെ സ്വര്‍ണവേട്ട

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th July 2022 09:47 PM  |  

Last Updated: 18th July 2022 09:47 PM  |   A+A-   |  

gold smuggling

പ്രതീകാത്മക ചിത്രം

 

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒന്നര കോടിയുടെ സ്വര്‍ണം പിടികൂടി. ദുബൈയില്‍ നിന്നും എത്തിയ രണ്ട് പേരില്‍ നിന്നായാണ് മൂന്ന്  കിലോഗ്രാം സ്വര്‍ണം പിടികൂടിയത്. രാവിലെ ഇന്‍ഡിഗോ വിമാനത്തിലാണ് ഇവര്‍ വന്നത്. 

മലപ്പുറം സ്വദേശി ഫഹദില്‍ നിന്ന് 1168 ഗ്രാം സ്വര്‍ണ മിശ്രിതവും കണ്ണൂര്‍ സ്വദേശി റമീസില്‍ നിന്ന് മിക്‌സിയില്‍ ഒളിപ്പിച്ച നിലയില്‍ ഒരു കിലോ 86 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്. രണ്ട് പേരേയും കസ്റ്റംസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.

ഈ വാര്‍ത്ത കൂടി വായിക്കാം കടപ്പുറത്ത് വെച്ച് ക്ലാസ്; കണ്ണൂരില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം, 25 പേര്‍ ആശുപത്രിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ