'ആള്‍ക്കുരങ്ങിനെ പോലയല്ലേ എംഎം മണിയുടെ മുഖം?; ഞങ്ങളെന്ത് പിഴച്ചു'; അധിക്ഷേപിച്ച് സുധാകരന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th July 2022 02:48 PM  |  

Last Updated: 18th July 2022 02:55 PM  |   A+A-   |  

k_sudhakaran

കെ സുധാകരന്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളെ കാണുന്നു

 


ന്യൂഡല്‍ഹി: മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എംഎം മണിയെ അധിക്ഷേപിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മഹിളാ കോണ്‍ഗ്രസ് പ്രകടനത്തില്‍ എംഎം മണിയെ ആക്ഷേപിക്കുന്ന വിധത്തില്‍ ബാനര്‍ വച്ചതിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ സുധാകരന്റെ പ്രതികരണം ഇങ്ങന.  'അത് തന്നെയല്ലേ അദ്ദേഹത്തിന്റെ മുഖം, ഒറിജനല്ലാണ്ട് കാണിക്കാന്‍ പറ്റുമോ?. അങ്ങനെ ആയിപ്പോയതിന് ഞങ്ങളെന്ത്  പിഴച്ചു. സൃഷ്ടാവിനോട് പറയുകയെന്നാല്ലാതെ'.

സംഭവത്തില്‍ ജില്ലാ മഹിളാ കോണ്‍ഗ്രസ് കമ്മറ്റി തന്നെ ഖേദം പ്രകടിപ്പിച്ചതായി മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അത് അവരുടെ മാന്യതയും തറവാടിത്തവും അന്തസ്സുമാണെന്നായിരുന്നു സുധാകരന്റെ പ്രതികരണം. മണിക്ക് അതൊന്നുമില്ലല്ലോയെന്നും സുധാകരന്‍ ചോദിച്ചു.

വിമാനത്തില്‍ വലിയ ആക്രമണം കാണിച്ചത് ജയരാജനാണ്. സര്‍ക്കാര്‍ വാദങ്ങള്‍ അന്വേഷണസമിതി തള്ളിയതായും ജയരാജന്റെ ഇന്‍ഡിഗോ ബഹിഷ്‌കരണം ജാഡയാണെന്നും സുധാകരന്‍ പറഞ്ഞു. വിമാനത്തിലെ പ്രതിഷേധം പാര്‍ട്ടി ചര്‍ച്ച ചെയ്ത് എടുത്തതല്ല. ജയരാജനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും സുധാകരന്‍ പറഞ്ഞു.  

ഈ വാര്‍ത്ത കൂടി വായിക്കൂ

ചിമ്പാന്‍സിക്കൊപ്പം എംഎം മണിയുടെ ചിത്രം; അധിക്ഷേപിച്ച് മഹിളാ കോണ്‍ഗ്രസ്; വിവാദം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ