കനത്ത മഴ, മണ്ണിടിച്ചിൽ; ഇടുക്കി എയർ സ്ട്രിപ്പിന്റെ ഒരു ഭാഗം തകർന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th July 2022 08:24 AM  |  

Last Updated: 18th July 2022 08:26 AM  |   A+A-   |  

airstrip

വീഡിയോ ദൃശ്യം

 

തൊടുപുഴ: ഇടുക്കി വണ്ടിപ്പെരിയാറില്‍ എന്‍സിസി കേഡറ്റകുകള്‍ക്ക് പരീശീലനം നല്‍കാന്‍ നിര്‍മിക്കുന്ന എയർ സ്ട്രിപ്പിന്റെ റൺവേയുടെ ഒരു ഭാഗം കനത്ത മഴയിൽ ഇടിഞ്ഞു. മഴയിൽ റൺവേയുടെ വശത്തുള്ള ഷോൾഡറിന്‍റെ ഭാഗം ഒലിച്ചു പോയി. മഴക്കാലത്ത് റണ്‍വേയുടെ പരിസര പ്രദേശങ്ങളിലുടെ ഒഴുകിയെത്തുന്ന വെള്ളം പോകുന്നതിന് വേണ്ടി ശാസ്ത്രീയമായ രീതിയില്‍ ക്രമീകരണങ്ങള്‍ ഒരുക്കാതിരുന്നതാണ് മണ്ണിടിയാന്‍ കാരണമായത്. 

റൺവേയുടെ വലത് ഭാഗത്തെ മൺതിട്ടയോടൊപ്പം ഷോൾഡറിന്‍റെ ഒരു ഭാഗവും തകർന്നു. നൂറ് മീറ്ററിലധികം നീളത്തൽ 150 അടിയോളം താഴ്ചയിലേക്കാണ് ടാറിങ് ഇടിഞ്ഞ് താണത്. ഇടിഞ്ഞു പോയതിന്‍റെ ബാക്കി ഭാഗത്ത് വലിയ വിള്ളലും വീണിട്ടുണ്ട്. 

മുമ്പും ഇവിടെ മണ്ണിടിഞ്ഞിരുന്നു. ഇത് തടയുന്നതിനുളള നടപടികൾ പൊതുമരാമത്ത് വകുപ്പ് സ്വീകരിച്ചില്ല. ഒപ്പം റൺവേയിലെത്തുന്ന വെള്ളം പുറത്തേക്ക് ഒഴുക്കാനുള്ള സംവിധാനവും ഒരുക്കിയില്ല. വൻതോതിൽ  വെള്ളം കെട്ടിക്കിടന്നതും മണ്ണിടിച്ചിലിനു കാരണമായി.

ഈ വാർത്ത കൂടി വായിക്കൂ 

ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ