ചിമ്പാന്‍സിക്കൊപ്പം എംഎം മണിയുടെ ചിത്രം; അധിക്ഷേപിച്ച് മഹിളാ കോണ്‍ഗ്രസ്; വിവാദം

ആള്‍ക്കുരങ്ങിന്റെ ചിത്രത്തില്‍ മണിയുടെ ഫോട്ടോ ഒട്ടിച്ചായിരുന്നു മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മാര്‍ച്ച്.
മഹിളാ കോണ്‍ഗ്രസിന്റെ നിയമസഭാ മാര്‍ച്ച്
മഹിളാ കോണ്‍ഗ്രസിന്റെ നിയമസഭാ മാര്‍ച്ച്

തിരുവനന്തപുരം: മുന്‍മന്ത്രിയും എംഎല്‍എയുമായ എംഎം മണിയെ അധിക്ഷേപിച്ച് മഹിളാ കോണ്‍ഗ്രസിന്റെ നിയമസഭാ മാര്‍ച്ച്. ആള്‍ക്കുരങ്ങിന്റെ ചിത്രത്തില്‍ മണിയുടെ ഫോട്ടോ ഒട്ടിച്ചായിരുന്നു മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മാര്‍ച്ച്. വിവാദമായതോടെ പ്രവര്‍ത്തകര്‍ പോസ്റ്റര്‍ ഒളിപ്പിച്ചു. കെകെ രമയെ അധിക്ഷേപിച്ച എംഎം മണി മാപ്പുപറയണമെന്നാവശ്യപ്പെട്ടയിരുന്നു പ്രതിഷേധം.

കെകെ രമക്കെതിരെ എംഎം മണി നിയമസഭയില്‍ നടത്തിയ വിവാദ പരാമര്‍ശം പിന്‍വലിക്കാന്‍ അദ്ദേഹം തയ്യാറാകാത്ത സാഹചര്യത്തില്‍ സ്പീക്കര്‍ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നിയമസഭയില്‍ പറഞ്ഞു. സഭ രേഖകളില്‍ നിന്ന് പരമാര്‍ശം നീക്കണം. ഇത് കൗരവസഭ അല്ല. അങ്ങനെ ആക്കരുത്. ഇത് കേരള നിയമ സഭയാണെന്ന് ഓര്‍ക്കണമെന്നും സതീശന്‍ പറഞ്ഞു. വിവാദ പരമാര്‍ശം രേഖകളില്‍ നിന്ന് നീക്കണമെന്ന ആവശ്യം പരിശോധിക്കാമെന്ന് ചെയറിലുണ്ടായിരുന്ന ഡെപ്യൂട്ടി സ്പീക്കര്‍ വ്യക്തമാക്കി.

മണിയുടെ പരാമാര്‍ശം പിന്‍വലിക്കണമെന്ന പ്‌ളക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം രാവിലെ സഭയില്‍ എത്തിയത്. ശൂന്യവേളക്ക് ശേഷമാണ് പ്രതിപക്ഷ നേതാവ് ഈ വിഷയം സഭയില്‍ ഉന്നയിച്ചത്. 

'ഒരു മഹതി സര്‍ക്കാരിന് എതിരെ സംസാരിച്ചു, ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധിയാണ്. ഞങ്ങള്‍ ആരും ഉത്തരവാദികള്‍ അല്ലെന്നായിരുന്നു' എംഎം മണിയുടെ  വാക്കുകള്‍. നിയമസഭയില്‍ നത്തിയ പ്രസ്താവനയ്‌ക്കെതിരെ നിരവധി പേരാണ് രംഗത്ത് വന്നത്. എന്നാല്‍ പ്രസ്താവന തിരുത്തില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് എം എം മണി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com