പ്ലസ് വണ്‍ പ്രവേശനം: അപേക്ഷിക്കാനുള്ള തീയതി നീട്ടി, ഹൈക്കോടതി ഉത്തരവ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th July 2022 07:53 PM  |  

Last Updated: 18th July 2022 07:53 PM  |   A+A-   |  

High court

ഫയല്‍ ചിത്രം

 

കൊച്ചി: പ്ലസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാനുളള അവസാന തീയതി ഈ മാസം 21  വരെ നീട്ടാന്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.  സിബിഎസ്ഇ സ്‌കീമില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍.

ജസ്റ്റിസ് രാജ വിജയരാഘവന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം വരാത്തതിനാല്‍ അപേക്ഷിക്കാനുളള തീയതി നീട്ടണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികളാണ് ഹര്‍ജി നല്‍കിയത്. പ്ലസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കാനുള്ള അവസാന ദിവസം ഇന്നായിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

പെണ്‍കുട്ടികളെ പരിശോധിച്ചത് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി; പങ്കില്ലെന്ന് കോളജ്

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ