ഹിന്ദു ദൈവങ്ങളെ അപമാനിച്ചു; സംവിധായക കുഞ്ഞില മാസിലാമണിക്കെതിരെ പൊലീസ് കേസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th July 2022 03:34 PM  |  

Last Updated: 18th July 2022 03:34 PM  |   A+A-   |  

kunjila

 

പാലക്കാട്: സംവിധായക കുഞ്ഞില മാസിലാമണിക്കെതിരെ പൊലീസ് കേസ് എടുത്തു. ഹിന്ദു ദൈവങ്ങളെ അപമാനിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടെന്ന പരാതിയിലാണ് കേസ് എടുത്തത്. 

ഒരു വ്യക്തി സ്‌ക്രീന്‍  ഷോട്ട് സഹിതം പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തതെന്ന് ഒറ്റപ്പാലം പൊലീസ് പറഞ്ഞു. ഐപിസി 153 പ്രകാരം കലാപമുണ്ടാക്കാന്‍ ആഹ്വാനം നല്‍കി എന്ന വകുപ്പ് പ്രകാരമാണ് കേസ്. ഒരാഴ്ചയ്ക്കകം ഒറ്റപ്പാലം സ്റ്റേഷനില്‍ ഹാജരാകണമെന്ന് കുഞ്ഞിലയ്ക്ക് നേട്ടീസ് നല്‍കിയിട്ടുണ്ട്. 

താന്‍ ചലച്ചിത്രമേളയില്‍ പ്രതിഷേധിച്ചതിനെതിരായ സര്‍ക്കാരിന്റെ പ്രതികാരമാണ് കേസ് എന്ന് സംവിധായിക പറഞ്ഞു.  ഇത് താന്‍ നേരത്തെ സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്തതാണ്. ഇപ്പോള്‍ കേസ് എടുത്തിരിക്കുന്നതിന് പിന്നില്‍ പ്രത്യേക ലക്ഷ്യമുണ്ട്. ശിവനെ താന്‍ അധിക്ഷേപിച്ചാല്‍ എന്തിനാണ് എന്നെ പിണറായിയുടെ പൊലീസ് വേട്ടയാടുന്നതെന്നും കുഞ്ഞില ചോദിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

'എൻ്റെ പട്ടി ഷോ കണ്ട എല്ലാവരുടെയും ശ്രദ്ധയ്ക്ക്'; കുഞ്ഞില മാസ്സിലാമണിയുടെ കുറിപ്പ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ