ഒടുവില്‍ ആനകള്‍ കാടുകയറി; ആശ്വാസത്തില്‍ വരന്തരപ്പിള്ളി (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th July 2022 10:06 PM  |  

Last Updated: 20th July 2022 08:56 AM  |   A+A-   |  

elephant

വീഡിയോ സ്‌ക്രീന്‍ഷോട്ട്

 

തൃശൂര്‍:  വരന്തരപ്പിള്ളിയിലെ ജനവാസ മേഖലയില്‍ ഭീതിപരത്തിയ കാട്ടാനകള്‍ കാട് കയറി. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞാണ് ആനകള്‍ കാട് കയറിയതായി വനം വകുപ്പ് സ്ഥിരീകരിച്ചത്. ആനകള്‍ ഉണ്ടായിരുന്ന പ്രദേശം മുഴുവന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചാണ് സ്ഥിരീകരിച്ചത്. 

ആനകളെ കാട് കയറ്റാന്‍ രണ്ട് ദിവസമായി ജനകീയ സമിതിയുള്‍പ്പടെ തീവ്ര  പരിശ്രമത്തിലായിരുന്നു. പത്തു സംഘങ്ങളായി തിരിഞ്ഞായിരുന്നു ആനകളെ കാടുകയറ്റാന്‍ ശ്രമം നടത്തിയത്. 

തേക്ക് തോട്ടത്തില്‍ നിലയുറപ്പിച്ച രണ്ട് കാട്ടാനകളെ തുരത്താന്‍ പടക്കം പൊട്ടിച്ചു. തീ കത്തിച്ചും ആനകളെ ഓടിച്ചു. കാട്ടാനയിറങ്ങിയ പ്രദേശങ്ങളില്‍ ജനം പുറത്തിറങ്ങരുതെന്ന് തലേന്നുതന്നെ ഉച്ചഭാഷണിയിലൂടെ അറിയിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം കൊടുങ്ങല്ലൂരില്‍ സ്‌കൂള്‍ വിട്ടുവന്ന ആറാംക്ലാസുകാരി ഉള്‍പ്പെടെ ഏഴുപേര്‍ക്ക് കുറുക്കന്റെ കടിയേറ്റു; ആലുവയിലും ശല്യം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ