മധു വധക്കേസ്‌; 13ാം സാക്ഷിയെ ഇന്ന് വിസ്തരിക്കും; കൂറ് മാറുമെന്ന് ആശങ്ക 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th July 2022 07:49 AM  |  

Last Updated: 19th July 2022 07:51 AM  |   A+A-   |  

madhu CASE SISTER AGAINST POLICE

ഫയല്‍ ചിത്രം


പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ പതിമൂന്നാം സാക്ഷി സുരേഷിനെ ഇന്ന് വിസ്തരിക്കും. സുരേഷിനെ പ്രതികൾ സ്വാധീനിക്കാൻ ശ്രമിച്ചിരുന്നതായി മധുവിൻറെ കുടുംബം അഗളി പൊലീസിൽ നേരത്തെ പരാതി നൽകിയിരുന്നു.

വിസ്താരത്തിനിടെ തിങ്കളാഴ്ച പന്ത്രണ്ടാം സാക്ഷി അനിൽകുമാർ കൂറ് മാറിയിരുന്നു. പുതിയ സ്പെഷ്യൽ പ്രോസികൂട്ടർ രാജേഷ് മേനോൻ ചുമതല ഏറ്റശേഷം നടന്ന വിസ്താരത്തിനിടെയാണ് സാക്ഷി അനിൽ കുമാർ കൂറ് മാറിയത്. തുടർച്ചയായി മൂന്നു സാക്ഷികളാണ് കൂറ് മാറിയിരിക്കുന്നത്. 

രഹസ്യമൊഴി കൊടുത്തവരാണ് ഇപ്പോൾ മൊഴി മാറ്റിയിരിക്കുന്നത്. കൂറ് മാറാതിരിക്കാൻ സാക്ഷികൾ പണം ആവശ്യപ്പെട്ട കാര്യം മധുവിൻറെ കുടുംബം വെളിപ്പെടുത്തിയിരുന്നു. പ്രതികളുടെ ഭീഷണിയെ തുടർന്ന് മധുവിന്റെ കുടുംബം അട്ടപ്പാടിയിൽ നിന്ന് മണ്ണാർക്കാടേക്ക് താമസം മാറാൻ
പോവുകയാണ്. 

മധുവിന്റെ കുടുംബത്തിനും കേസിലെ സാക്ഷികൾക്കും പൊലീസ് സുരക്ഷ നൽകാൻ ഉത്തരവായിരുന്നു. ജീവന് ഭീഷണിയുണ്ടെന്നു കാട്ടി മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും പൊലീസിൽ നൽകിയ പരാതി ജില്ലാ ജഡ്ജി ചെയർമാനായ സമിതി പരിശോധിച്ചാണ് തീരുമാനം. കൂറുമാറിയ സാക്ഷികൾക്കെതിരെ നിയമനടപടിയും സ്വീകരിക്കും.  

ഈ വാര്‍ത്ത കൂടി വായിക്കാം 

കടപ്പുറത്ത് വെച്ച് ക്ലാസ്; കണ്ണൂരില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം, 25 പേര്‍ ആശുപത്രിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ