തേങ്ങയിടുന്നതിനിടെ ഷോക്കേറ്റ് സംസ്ഥാന കബഡി താരം മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th July 2022 08:21 AM  |  

Last Updated: 19th July 2022 08:21 AM  |   A+A-   |  

kabadi_player

സംസ്ഥാന കബഡി താരം ഫിലിപ്പ് ആല്‍വിന്‍ പ്രിന്‍സ്


കൊഴിഞ്ഞാമ്പാറ: തോട്ടി വൈദ്യുതലൈനിൽ തട്ടി കബഡി താരം ഷോക്കേറ്റ് മരിച്ചു. ഫിലിപ്പ് ആൽവിൽ പ്രിൻസ് (27) ആണ് മരിച്ചത്. ബന്ധു വീട്ടിലെത്തി തേങ്ങയിടുന്നതിനിടയിലാണ് സംഭവം. 

സംസ്ഥാന സീനിയർ കബഡി ടീമിലെ അം​ഗമാണ്. കോയമ്പത്തൂർ രാമകൃഷ്ണ കോളജിലെ ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗം അവസാനവർഷ വിദ്യാർഥിയാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ വാളയാർ അട്ടപ്പള്ളത്ത് ബന്ധുവായ റീത്ത തൻസിലാസിന്റെ വീട്ടിലെ പറമ്പിലായിരുന്നു സംഭവം.

മുളകൊണ്ട് നിർമിച്ച തോട്ടികൊണ്ട് തേങ്ങ ഇടുകയായിരുന്നു. കഞ്ചിക്കോട് സബ്‌ സ്റ്റേഷനിൽ നിന്നും മലബാർ സിമന്റസ് കമ്പനിയിലേക്ക് പോകുന്ന 64 കെവി ലൈനിൽ തട്ടിയാണ് അപകടം ഉണ്ടായതെന്ന് പൊലീസ് പറയുന്നു. ഷോക്കേറ്റ് തെറിച്ചുവീണ ഫിലിപ്പിനെ കഞ്ചിക്കോട് അഗ്‌നിരക്ഷാസേന ഉടൻ ജില്ലാ ആശുപത്രിയിലെത്തിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. 

ഈ വാര്‍ത്ത കൂടി വായിക്കാം 

അടിച്ചു മാറ്റിയ രണ്ട് ബൈക്കിലും പെട്രോൾ തീർന്നു; വഴിയിൽ ഉപേക്ഷിച്ചു; മൂന്നാമതൊരണ്ണം പൊക്കി കള്ളൻമാരുടെ രക്ഷപ്പെടൽ!  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ