കണ്ണൂരിലേക്ക് പോകേണ്ട മൂന്നു വിമാനങ്ങള്‍ കൊച്ചിയിലിറക്കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th July 2022 08:02 PM  |  

Last Updated: 19th July 2022 08:15 PM  |   A+A-   |  

air india

പ്രതീകാത്മക ചിത്രം

 


നെടുമ്പാശ്ശേരി: പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് കണ്ണൂരിലിറങ്ങേണ്ട മൂന്ന് വിമാനങ്ങള്‍ കൊച്ചിയിലേക്ക് തിരിച്ചുവിട്ടു. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ മസ്‌കറ്റ്-കണ്ണൂര്‍, ഗോ ഫസ്റ്റിന്റെ അബൂദബി-കണ്ണൂര്‍, ദുബൈ-കണ്ണൂര്‍ വിമാനങ്ങളാണ് കൊച്ചിയിലിറക്കിയത്.

ചൊവ്വാഴ്ച പുലര്‍ച്ചയാണ് ഇവ കൊച്ചിയിലെത്തിയത്. കാലാവസ്ഥ അനുകൂലമായപ്പോള്‍ കണ്ണൂരിലേക്ക് പറന്നു. ഇതിനിടെ ഗോ ഫസ്റ്റ് വിമാനം മടങ്ങിപ്പോകാന്‍ വൈകിയതില്‍ പ്രതിഷേധിച്ച് യാത്രക്കാര്‍ വിമാനത്തില്‍ ബഹളംവെച്ചു. പൈലറ്റ് ഉള്‍പ്പെടെ ജീവനക്കാരുടെ ജോലിസമയം കഴിഞ്ഞതിനാലാണ് മടങ്ങാന്‍ വൈകിയത്. പകരം ജീവനക്കാരെ ഏര്‍പ്പാടാക്കിയാണ് പിന്നീട് കണ്ണൂരിലേക്ക് സര്‍വിസ് നടത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കാം 

കോഴിക്കോട്ട് ഇന്‍ഡിഗോ ബസ് 'കസ്റ്റഡി'യില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ