തമിഴ്‌നാട്ടില്‍ വനപ്രദേശത്ത് രണ്ട് മലയാളികള്‍ മരിച്ചനിലയില്‍, ദുരൂഹത, അന്വേഷണം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th July 2022 04:30 PM  |  

Last Updated: 19th July 2022 04:30 PM  |   A+A-   |  

crime news

പ്രതീകാത്മക ചിത്രം

 

ചെന്നൈ: തമിഴ്‌നാട്ടില്‍ രണ്ട് മലയാളികളെ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം സ്വദേശി ശിവകുമാര്‍, സുഹൃത്ത് തിരുവനന്തപുരം സ്വദേശി നെവിന്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്ന് കിട്ടിയ തിരിച്ചറിയല്‍ രേഖകളുടെ അടിസ്ഥാനത്തിലാണ് ഇവരെ തിരിച്ചറിഞ്ഞത്. 

ധര്‍മ്മപുരിയില്‍ റോഡരികിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. അതിയമ്മന്‍ കോട്ടയ്ക്ക് സമീപമുള്ള വനപ്രദേശത്താണ് സംഭവം നടന്നത്. തമിഴ്‌നാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇരുവരും കൊല്ലപ്പെട്ടതെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു. അതേസമയം ഇരുവരുടേതും കൊലപാതകമാണോയെന്ന് ഇപ്പോള്‍ ഉറപ്പിച്ച് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കാം 

പ്രതിഷേധത്തിന്റെ സൂത്രധാരന്‍, ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് ശബരീനാഥന്‍ എന്ന് പൊലീസ്; ജാമ്യാപേക്ഷയില്‍ തീരുമാനം ഉടന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ