കാട്ടാക്കടയില്‍ അമ്മയ്ക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th July 2022 10:57 AM  |  

Last Updated: 20th July 2022 10:57 AM  |   A+A-   |  

acid attack

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: കാട്ടാക്കടയില്‍ അമ്മയ്ക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം. കാട്ടാക്കട സ്വദേശികളായ ബിന്ദു, മകള്‍ അജേഷ എന്നിവര്‍ക്കാണ് കാര്യമായി പൊള്ളലേറ്റത്. അതിര്‍ത്തിതര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.

ഇന്നലെ വൈകീട്ടോടെയാണ് സംഭവം. അയല്‍വാസികളായ അമ്മയും മകനും മരുമകളും ചേര്‍ന്ന് ആക്രമിച്ചു എന്നാണ് അമ്മയുടെയും മകളുടെയും പരാതിയില്‍ പറയുന്നത്. കാര്യമായി പൊള്ളലേറ്റ ഇരുവരും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. മകളുടെ കൈയ്ക്കും മുഖത്തുമാണ് പൊള്ളലേറ്റത്.

റവന്യൂ അധികൃതര്‍ അളന്നുതിരിച്ച് നല്‍കിയ സ്ഥലത്ത് മതില്‍ നിര്‍മ്മാണം പുരോഗമിക്കുന്നതിനിടയാണ് തര്‍ക്കം ഉണ്ടായതെന്ന് പൊലീസ് പറയുന്നു. റബറിന് ഉറയിടാന്‍ ഉപയോഗിക്കുന്ന ആസിഡ് ഉപയോഗിച്ചാണ് ആക്രമിച്ചതെന്നും പൊലീസ്് വ്യക്തമാക്കുന്നു. മൂവരെയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കാം 

കണ്ണൂരില്‍ ട്രെയിന്‍ അട്ടിമറി ശ്രമം?; റെയില്‍ പാളത്തില്‍ കരിങ്കല്‍ ചീളുകള്‍ നിരത്തിവച്ച നിലയില്‍, അന്വേഷണം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ