പിഎം കിസാന്‍ ഗുണഭോക്താക്കള്‍ ജൂലൈ 31നകം വിവരങ്ങള്‍ നല്‍കണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th July 2022 09:29 PM  |  

Last Updated: 20th July 2022 09:29 PM  |   A+A-   |  

pm_kisan

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: പ്രധാനമന്ത്രി കിസാന്‍ സമ്മാനനിധി പദ്ധതിയുടെ ഗുണഭോക്താക്കളായ കര്‍ഷകര്‍ കൃഷി ഭൂമി സംബന്ധിച്ച വിവരങ്ങള്‍ കൃഷി വകുപ്പിന്റെ AIMS പോര്‍ട്ടല്‍ വഴി നല്‍കണം. പദ്ധതിയില്‍ അംഗങ്ങളായ കര്‍ഷകരുടെ സംയുക്ത ഡാറ്റ ബേസ്(ഫെഡറേറ്റഡ് ഫോര്‍മര്‍ ഡാറ്റ ബേസ്) രൂപീകരിക്കുന്നതിന്റെ ഭാഗമായാണിത്. പദ്ധതിയുടെ ആനുകൂല്യം തുടര്‍ന്നു ലഭിക്കുന്നതിനായി ജൂലൈ 31നു മുന്‍പ് എയിംസ് പോര്‍ട്ടലില്‍ സ്വന്തം ഭൂമി സംബന്ധിച്ച വിവരങ്ങള്‍ നല്‍കണം.

പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഇകെ.വൈ.സിയും നിര്‍ബന്ധമാക്കിയിട്ടുണ്ട്. അതിനാല്‍ എല്ലാ പിഎം കിസാന്‍ ഗുണഭോക്താക്കളും ജൂലൈ 31നു മുന്‍പ് പോര്‍ട്ടല്‍ വഴി നേരിട്ടോ അക്ഷയ, സി.എസ്.സി. തുടങ്ങിയ ജനസേവന കേന്ദ്രങ്ങള്‍ വഴിയോ ഇകെ.വൈ.സിയും ചെയ്യണം.

ഈ വാര്‍ത്ത കൂടി വായിക്കാം 

തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ച കേസ്: ആന്റണി രാജുവിന് എതിരെ അന്വേഷണം വേഗത്തിലാക്കണം; ഹൈക്കോടതിയില്‍ ഹര്‍ജി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ