'ഏജന്‍സി ജീവനക്കാരാണ് അടിവസ്ത്രം അഴിപ്പിക്കാന്‍ പറഞ്ഞത്'; നീറ്റില്‍ അറസ്റ്റിലായ ശുചീകരണ തൊഴിലാളികളുടെ വെളിപ്പെടുത്തല്‍

ആയൂരിൽ നീറ്റ് പരീക്ഷാർഥികളുടെ പരിശോധന ചുമതലമുണ്ടായിരുന്ന സ്വകാര്യ ഏജൻസിക്കെതിരെ അറസ്റ്റിലായ ശുചീകരണ തൊഴിലാളികൾ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്ലം: ആയൂരിൽ നീറ്റ് പരീക്ഷാർഥികളുടെ പരിശോധന ചുമതലമുണ്ടായിരുന്ന സ്വകാര്യ ഏജൻസിക്കെതിരെ അറസ്റ്റിലായ ശുചീകരണ തൊഴിലാളികൾ. വിദ്യാർഥികളുടെ ലോഹ ഭാഗങ്ങൾ ഉള്ള അടിവസ്ത്രം അഴിച്ചു മാറ്റണമെന്ന് ഏജൻസിക്കാർ നിർദേശിച്ചിരുന്നതായാണ് കേസിൽ റിമാൻഡിലായ എസ് മറിയാമ്മ, കെ മറിയാമ്മ എന്നിവരുടെ വെളിപ്പെടുത്തൽ. 

കുട്ടികൾക്ക് വസ്ത്രം മാറാൻ മുറി തുറന്നു കൊടുക്കുക മാത്രമാണ് തങ്ങൾ ചെയ്തതെന്ന് ജീവനക്കാർ പറയുന്നു. "ദേഹത്ത് മെറ്റലുണ്ടെന്ന് പറഞ്ഞ് പരിശോധിക്കാൻ വന്നവർ കുട്ടികളെ മാറ്റി നിർത്തി. എന്തിനാണ് കരയുന്നതെന്ന് ചോദിച്ചപ്പോഴാണ് വസ്ത്രം മാറാൻ സ്ഥലം വേണമെന്ന് കുട്ടികൾ പറഞ്ഞത്. അതുകാെണ്ടാണ് ഞങ്ങൾ വിശ്രമിക്കുന്ന മുറി അവർക്ക് തുറന്നുകൊടുത്തത്" എന്നാണ് ശുചീകരണ തൊഴിലാളികൾ പറയുന്നത്.

കേസിൽ കൂടുതൽ പേരെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് പരീക്ഷ സെന്റർ സൂപ്രണ്ട് ഉൾപ്പടെയുള്ളവരെ ചോദ്യം ചെയ്ത് വരികയാണ്. അറസ്റ്റിലായ അഞ്ച് പ്രതികളുടേയും ജാമ്യാപേക്ഷ കടയ്ക്കൽ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. ഭരണഘടനയിലെ ആർട്ടിക്കിൾ 21ന്റെ ലംഘനം എന്ന് ചൂണ്ടിക്കാണിച്ചാണ് ജാമ്യം നിഷേധിച്ചത്. തുടരന്വേഷണവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് പൊലീസ് നിയമോപദേശം തേടും. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com