'എകെജി സെന്ററിന് ഓലപ്പടക്കം എറിഞ്ഞത്, രാഹുലിന്റെ ഓഫീസ് തകര്‍ത്തത്, എംഎം മണി അങ്ങനെ പറഞ്ഞത്'; ഈ ഒരു കാര്യത്തിന് വേണ്ടിയാണ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th July 2022 06:06 PM  |  

Last Updated: 20th July 2022 06:06 PM  |   A+A-   |  

VD Satheesan

വി ഡി സതീശന്‍/ ഫയല്‍

 

തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസില്‍ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധസമരങ്ങളുമായി മുന്നോട്ടുപോകുമെന്ന് പ്രതിപക്ഷ വിഡി സതീശന്‍. അതില്‍ നിന്ന് ശ്രദ്ധതിരിക്കാനുളള നടപടികളാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും സതീശന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു

സ്വര്‍ണക്കള്ളക്കടത്തുകേസില്‍ നിന്ന് ശ്രദ്ധമാറ്റാന്‍ വേണ്ടിയാണ് രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തകര്‍ത്തതെന്നും എകെജി സെന്ററിന് ഓലപ്പടക്കം എറിഞ്ഞതെന്നും സതീശന്‍ പറഞ്ഞു. ഭരണഘടനാ പരാമര്‍ശം നടത്തിയപ്പോള്‍ കൈയില്‍  നിന്ന് വിട്ടുപോയി. അതോടെ ഒരാളുടെ പണി പോയി. എംഎം മണിയെകൊണ്ട് അങ്ങനെ പറയിച്ചതെല്ലാം സ്വര്‍ണമെന്ന് കേള്‍ക്കാതിരിക്കാനായിരുന്നെന്നും സതീശന്‍ പറഞ്ഞു. 

ആന്റണി രാജു മന്ത്രിസഭയില്‍ തുടരുന്നത് മുഖ്യമന്ത്രിക്ക് നാണമില്ലെങ്കിലും കേരളത്തിന് നാണക്കേടാണ്. എത്രനാണം കെട്ട കേസാണ്. ഇത്തരം കേസ് സിനിമയില്‍ പോലും കാണില്ല. ഇപ്പോള്‍ പറയുന്നത് ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് എടുത്ത കേസ് ആണെന്നാണ്. എന്നിട്ട് അതിനെ മന്ത്രി നിയമസഭയില്‍ ഒച്ചയിട്ട് പ്രതിരോധിക്കുകയാണെന്നും സതീശന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കാം

 വിമാനത്തിലെ പ്രതിഷേധം: ഇപി ജയരാജനെതിരെ കേസ് എടുക്കാന്‍ ഉത്തരവ്​

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ