നീറ്റ് പരീക്ഷയില്‍ അടിവസ്ത്രമഴിച്ച് പരിശോധന; മൗലികാവകാശത്തിന്റെ ലംഘനം; പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th July 2022 07:20 AM  |  

Last Updated: 20th July 2022 07:20 AM  |   A+A-   |  

neet pg

പ്രതീകാത്മക ചിത്രം


കൊല്ലം: ആയൂരിൽ നീറ്റ് പരീക്ഷ എഴുതാനെത്തിയ പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ 5 പ്രതികളുടേയും ജാമ്യാപേക്ഷ തള്ളി. കടയ്ക്കൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ ഭരണഘടനയിലെ ആർട്ടിക്കിൾ 21ന്റ ലംഘനമാണ് നടന്നതെന്ന് കോടതി ചൂണ്ടിക്കാണിച്ചു. 

സ്വകാര്യ ഏജൻസിയായ സ്റ്റാർ സെക്യുരിറ്റി പരിശോധനയ്ക്കായി നിയോഗിച്ച മൂന്നുപേരെയും കോളജ് ശുചീകരണ ജീവനക്കാരായ രണ്ടുപേരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോളജ് ശുചീകരണ ജീവനക്കാരായ ആയൂർ സ്വദേശികളായ എസ് മറിയാമ്മ, കെ  മറിയാമ്മ, സ്റ്റാർ സെക്യൂരിറ്റി ജീവനക്കാരായ മഞ്ഞപ്പാറ സ്വദേശികളായ ഗീതു, ജോത്സന ജോബി, ബീന എന്നിവരാണ് അറസ്റ്റിലായത്.

അഞ്ചു പരാതികൾ ഇതുവരെ ലഭിച്ചെന്നാണ് കൊല്ലം റൂറൽ എസ്പി കെ ബി  രവി നേരത്തെ വ്യക്തമാക്കിയത്. അന്വേഷണസംഘം ഇന്നു കോളജിൽ എത്തി പരിശോധന നടത്തിയിരുന്നു. ജീവനക്കാരെ ചോദ്യം ചെയ്യുകയും ചെയ്തു. ഇതിന്റെ തുടർച്ചയായാണ് അഞ്ചു പേരെ അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നാല് സ്ത്രീകളാണ് കുട്ടികളെ വസ്ത്രമഴിപ്പിച്ച് പരിശോധിച്ചതെന്ന് കണ്ടെത്തി. ഇവരുടെ തിരിച്ചറിയൽ പരേഡ് നടത്തുമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.  കഴിഞ്ഞ ദിവസം പരാതി നൽകിയ ശൂരനാട്, കുളത്തൂപ്പുഴ സ്വദേശിനികൾക്കു പുറമെ മൂന്നു വിദ്യാർഥിനികൾ കൂടി ചടയമംഗലം പൊലീസിൽ പരാതി നൽകി.

ഈ വാര്‍ത്ത കൂടി വായിക്കാം 

എന്‍ജിന്‍ തകരാര്‍: ഗോ ഫസ്റ്റിന്റെ രണ്ടു വിമാനങ്ങള്‍ അടിയന്തരമായി നിലത്തിറക്കി, അന്വേഷണം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ