ഉറങ്ങുന്നതിന് ഇടയില്‍ മോഷ്ടാവ് കമ്മല്‍ പറിച്ചെടുത്തു; ചെവിയറ്റ് 90 വയസുകാരി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th July 2022 08:05 AM  |  

Last Updated: 20th July 2022 08:05 AM  |   A+A-   |  

gauri_ambalappuzha

ഗൗരി


ആലപ്പുഴ: മോഷ്ടാവ് കമ്മൽ പറിച്ചെടുക്കുന്നതിനിടയിൽ വൃദ്ധയുടെ ചെവിയറ്റു. അമ്പലപ്പുഴ കണ്ടംചേരിയിലാണ് 90 വയസുകാരി ഗൗരിയുടെ ചെവിയുടെ പാതി അറ്റു പോയത്. 

ചൊവ്വാഴ്ച ഉച്ചക്ക് മൂന്നരയോടെയാണ് സംഭവം. പൂട്ടിയിട്ടിരുന്ന വാതിലുകൾ കുത്തിത്തുറന്നാണ് മോഷ്ടാവ് മുറിക്കുള്ളിൽ എത്തിയത്. 
ഈ സമയം ഉറങ്ങിക്കിടന്ന ഗൗരിയുടെ കാതിൽ കിടന്ന കമ്മലുകൾ മോഷ്ടാവ് പറിച്ചെടുക്കുകയായിരുന്നു.

വൃദ്ധ ബഹളം വെച്ചതോടെ മോഷ്ടാവ് മതിൽ ചാടി ഓടി രക്ഷപ്പെട്ടു. ​വൃദ്ധയെ ആദ്യം അമ്പലപ്പുഴ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവത്തിൽ അമ്പലപ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കാം 

എന്‍ജിന്‍ തകരാര്‍: ഗോ ഫസ്റ്റിന്റെ രണ്ടു വിമാനങ്ങള്‍ അടിയന്തരമായി നിലത്തിറക്കി, അന്വേഷണം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ