പ്ലസ് വണ്‍ പരീക്ഷക്കിടെ ഉത്തരക്കടലാസില്‍ കുരങ്ങന്‍ മൂത്രമൊഴിച്ചു; വീണ്ടും പരീക്ഷ നടത്തണമെന്ന് വിദ്യാര്‍ഥി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st July 2022 08:30 AM  |  

Last Updated: 21st July 2022 08:30 AM  |   A+A-   |  

plus one exam

പ്രതീകാത്മക ചിത്രം


വളാഞ്ചേരി: പ്ലസ് വൺ പരീക്ഷ എഴുതുന്നതിന് ഇടയിൽ തന്റെ ഉത്തരക്കടലാസിലും ചോദ്യ പേപ്പറിലും കുരങ്ങൻ മൂത്രമെഴിച്ചതിനാൽ വീണ്ടും 
പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് വിദ്യാർഥിനി.  ഈ ആവശ്യവുമായി എടയൂർ മാവണ്ടിയൂർ ബ്രദേഴ്സ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിനി കെ ടി ഷിഫ്ലയാണ് പരാതി നൽകിയത്. 

ജൂൺ 24ന് നടന്ന പരീക്ഷയ്ക്ക് ഇടയിലാണ് സംഭവം. പ്ലസ് വൺ ബോട്ടണി പരീക്ഷ എഴുതുമ്പോഴാണ് ഷിഫ്ലയുടെ ഉത്തരക്കടലാസിലും ചോദ്യപ്പേപ്പറിലും കുരങ്ങൻ മൂത്രമൊഴിച്ചത്.  ഒരു മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷ തുടങ്ങി 15 മിനിറ്റ് കഴിഞ്ഞപ്പോഴാണ് ഇത് സംഭവിച്ചത്. 

സംഭവം ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും ഒരു മാസം ആയിട്ടും അനുകൂല നടപടി ഉണ്ടാകാതെ വന്നതോടെയാണ് ഹയർസെക്കൻഡറി ഡയറക്ടർക്ക് പരാതി നൽകുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട പരാതി കൃത്യസമയത്ത് ലഭിച്ചിട്ടില്ലെന്നാണ് സ്‌കൂൾ പ്രിൻസിപ്പൽ പ്രതികരിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കാം 

കെഎസ്ആർടിസി ബസ്സിനു പിന്നിൽ ആംബുലൻസ് ഇടിച്ചു, ചികിത്സയ്ക്ക് കൊണ്ടുപോയ നവജാത ശിശു മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ