വീട്ടുമുറ്റത്ത് ഒന്നര വയസ്സുകാരനെ തെരുവുനായ്ക്കള്‍ വളഞ്ഞിട്ട് ആക്രമിച്ചു; ദേഹത്ത് 26 മുറിവുകള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st July 2022 03:33 PM  |  

Last Updated: 21st July 2022 03:33 PM  |   A+A-   |  

street_dogs

ഫയല്‍ ചിത്രം

 


മലപ്പുറം: പൊന്നാനിയില്‍ ഒന്നര വയസ്സുകാരനെ തെരുവുനായ്ക്കള്‍ വളഞ്ഞിട്ടു കടിച്ചു. പൊന്നാനി തൃക്കാവിലാണ് സംഭവം. മൂന്ന് തുരുവുനായ്ക്കളാണ് ഒന്നര വയസ്സുകാരനെ വളഞ്ഞിട്ട് ആക്രമിച്ചത്. 

വീട്ടുമുറ്റത്തു വെച്ചായിരുന്നു കുഞ്ഞിന് നേര്‍ക്ക് നായ്ക്കളുടെ ആക്രമണം ഉണ്ടായത്. കുട്ടിയുടെ ദേഹത്ത് 26 ഓളം മുറിവുകളുണ്ടായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു നായ്ക്കളുടെ ആക്രമണം. ചികിത്സയ്ക്കുശേഷം കുട്ടി ആശുപത്രിയില്‍ നിന്നും സുഖംപ്രാപിച്ച് വീട്ടിലെത്തി. 

ഈ വാര്‍ത്ത കൂടി വായിക്കാം 

ബസ് തടഞ്ഞു പരിശോധന; ഡ്രൈവറുടെ പക്കല്‍നിന്നു കണ്ടെടുത്തത് 13 പൊതി എംഡിഎംഎ, അറസ്റ്റ് 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ