കെഎസ്ആര്‍ടിസി ബസില്‍ എംഡിഎംഎ കടത്തി;  ഒരാള്‍ പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st July 2022 09:54 PM  |  

Last Updated: 21st July 2022 09:54 PM  |   A+A-   |  

ksrtc

ഫയല്‍ ചിത്രം

 

മുത്തങ്ങ: വയനാട് മുത്തങ്ങയില്‍ 247 ഗ്രാം എംഡിഎംഎയുമായി ഒരാള്‍ പിടിയില്‍. ആലപ്പുഴ സ്വദേശി സുഹൈലിനെയാണ് എക്‌സൈസ് പിടികൂടിയത്. ബെംഗളൂരുവില്‍ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നാണ് മയക്കുമരുന്നുമായി ഇയാളെ പിടികൂടിയത്. 

രഹസ്യ വിവരത്തെ തുടര്‍ന്ന് പൊന്‍കുഴി ക്ഷേത്രത്തിന് സമീപം ബസ് തടഞ്ഞുവെച്ച് പരിശോധിക്കുകയായിരുന്നു. കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി വില്‍പ്പനയ്ക്ക് കൊണ്ടുവന്ന മയക്കുമരുന്നാണിതെന്നാണ് വിവരം. ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ ഉടന്‍ കോടതിയില്‍ ഹാജരാക്കും.

ഈ വാര്‍ത്ത കൂടി വായിക്കാം 'നോക്കുമ്പോള്‍ അയാള്‍ അവളെ ബലമായി പിടിച്ചടുപ്പിച്ച് ഉമ്മ വെക്കാന്‍ ശ്രമിക്കുകയാണ്'; സിവിക് ചന്ദ്രനെതിരെ കുറിപ്പ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ