പത്തനംതിട്ട സീതത്തോടില്‍ കടുവ ഇറങ്ങി; അഞ്ച് ആടുകളെ കടിച്ചു തിന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st July 2022 10:33 AM  |  

Last Updated: 21st July 2022 10:33 AM  |   A+A-   |  

Tiger kills 30-year-old man

പ്രതീകാത്മക ചിത്രം

 

പത്തനംതിട്ട: പത്തനംതിട്ടയില്‍ വീണ്ടും കടുവയുടെ ആക്രമണം. സീതത്തോട് കൊച്ചുകോയിക്കല്‍ മൂന്നാം ബ്ലോക്കിലാണ് കടുവ ഇറങ്ങിയത്. ഇന്നലെ രാത്രി അഞ്ച് ആടുകളെ കടിച്ചുകൊന്നു. 

കടുവ ഇറങ്ങിയെന്നറിഞ്ഞതോടെ നാട്ടുകാര്‍ പരിഭ്രാന്തിയിലാണ്. കടുവയെ കൂട്ടിലാക്കാന്‍ അടിയന്തരനടപടികള്‍ വനം വകുപ്പ് സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

വയനാട്ടിലെ വാകേരിയില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തിയ കടുവ ഇന്നലെ വനംവകുപ്പിന്റെ കൂട്ടില്‍ കുടുങ്ങിയിരുന്നു. വാകേരി ഏദന്‍ വാലി എസ്റ്റേറ്റില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് രാവിലെ 11 മണിയോടെ കടുവ കുടുങ്ങിയത്. വളര്‍ത്തുനായയെ ആക്രമിക്കുന്ന കടുവയുടെ 14 വയസ് തികഞ്ഞ പെണ്‍കടുവ പ്രായാധിക്യം മൂലം ഇര തേടാനാവാതെ വന്നതോടെ നാട്ടിലേക്കിറങ്ങുകയായിരുന്നെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ബത്തേരിക്കാര്‍ക്ക് ഇനി ഉറങ്ങാം; കടുവയെ കൂട്ടിലാക്കി വനം വകുപ്പ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ