പീച്ചി ഡാമിന്റെ ഷട്ടറുകൾ ഇന്നു തുറക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st July 2022 07:01 AM  |  

Last Updated: 21st July 2022 07:01 AM  |   A+A-   |  

peechi_dam

പീച്ചി ഡാം/ഫയല്‍ ചിത്രം


തൃശൂർ; പീച്ചി ഡാമിൻ്റെ ഷട്ടറുകൾ ഇന്ന് തുറക്കും. രാവിലെ എട്ട് മണിക്ക് ശേഷം ഘട്ടം ഘട്ടമായിട്ടാവും ഷട്ടറുകൾ തുറക്കുക. നാല് സ്പിൽവേ ഷട്ടറുകൾ അഞ്ച് സെന്റീ മീറ്റർ വരെ ഉയർത്തുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

ജില്ലയില്‍ ചിമ്മിനി ഡാമിന്റെ നാല് ഷട്ടറുകള്‍ ഇന്നലെ രാവിലെ അഞ്ച് സെന്റി മീറ്റര്‍ വീതമാക്കി ഉയര്‍ത്തിയിരുന്നു. കുറുമാലി, കരുവന്നൂര്‍ പുഴകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഒരു സ്ലൂയിസ് വാല്‍വ് കഴിഞ്ഞ ദിവസം തുറന്നിരുന്നു. 185 ക്യൂമെക്‌സ് വെള്ളമാണ് പുറത്തേക്കൊഴുക്കുന്നത്. വെള്ളിയാഴ്ച തൃശൂരില്‍ മഞ്ഞ അലര്‍ട്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കാം മദ്യലഹരിയില്‍ മത്സരയോട്ടം; മഹീന്ദ്ര ഥാര്‍ ടാക്‌സിയിലേക്ക് ഇടിച്ചുകയറി; ഒരു മരണം​

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ