സോണിയാഗാന്ധി ഓഗസ്റ്റ് മൂന്നിന് ഹാജരാകണം; കൊല്ലം മുന്‍സിഫ് കോടതി ഉത്തരവ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st July 2022 02:03 PM  |  

Last Updated: 21st July 2022 02:03 PM  |   A+A-   |  

sonia

ഫയല്‍ ചിത്രം

 

കൊല്ലം: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ഓഗസ്റ്റ് മൂന്നിന് ഹാജരാകണമെന്ന് കൊല്ലം മുന്‍സിഫ് കോടതി ഉത്തരവ്. കൊല്ലം കുണ്ടറയിലെ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. സോണിയയെ കൂടാതെ, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, ഡിസിസി പ്രസിഡന്റ് കെ രാജേന്ദ്രപ്രസാദ് എന്നിവരും ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

കോൺഗ്രസിന്റെ നിയമാവലിക്കു വിരുദ്ധമായി ഡിസിസി പ്രസിഡന്റ് പുറപ്പെടുവിച്ച സസ്പെൻഷൻ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു കുണ്ടറയിലെ പ്രാദേശിക  നേതാവ് പൃഥ്വിരാജ് നൽകിയ ഹർജിയിലാണ് സോണിയ ഉൾപ്പെടെ മൂന്നുപേർക്കും ഹാജരാകാൻ സമൻസ് അയയ്ക്കാൻ കോടതി നിർദേശിച്ചത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പു വേളയിൽ കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ ഉന്നയിച്ച ആരോപണങ്ങളെത്തുടർന്ന് അന്നത്തെ ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയാണ് പൃഥ്വിരാജിനെ സസ്പെൻഡ് ചെയ്തത്. ഈ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പൃഥ്വിരാജ് നിവേദനം നൽകിയിരുന്നു. എന്നാൽ ഇതിൽ പ്രതികരണം ഉണ്ടായില്ലെന്നു കാണിച്ചാണ് അദ്ദേഹം മുൻസിഫ് കോടതിയെ സമീപിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കാം 

'തുണ്ട് കടലാസിലെഴുതി ഏത് മുറുക്കാന്‍ കടയില്‍ കൊടുത്താലും നടപടി ഉറപ്പ്'

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ