പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും, സിബിഎസ്ഇ വിദ്യാർഥികൾ കോടതിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st July 2022 08:35 AM  |  

Last Updated: 21st July 2022 08:35 AM  |   A+A-   |  

Plus One admission ends today,

ഫയല്‍ ചിത്രം

 

തിരുവനന്തപുരം; സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് ഇവസാനിക്കാനിരിക്കെ സിബിഎസ്ഇ വിദ്യാർത്ഥികൾ കോടതിയിൽ. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം വരാത്തതിനാൽ വിദ്യാർത്ഥികൾ ആശങ്കയിലാണ്. അതിനാൽ പ്ലസ് വൺ പ്രവേശനത്തിനുള്ള സമയപരിധി നീട്ടണമെന്നാണ് കുട്ടികളുടെ ആവശ്യം. സിബിഎസ്ഇ വിദ്യാർത്ഥികൾ നൽകിയ ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിച്ചേക്കും.

നേരത്തെ ഹർജി പരിഗണിച്ച കോടതി അപേക്ഷ നൽകാനുള്ള സമയപരിധി ഇന്ന് വരെ നീട്ടാനായിരുന്നു നിർദ്ദേശിച്ചത്. കോടതി നിലപാട് അനുസരിച്ച് തീരുമാനമെടുക്കാമെന്നാണ് വിദ്യാഭ്യാസവകുപ്പ് വിശദീകരണം. പരീക്ഷാഫലം എന്നു പ്രസിദ്ധീകരിക്കുമെന്ന് അറിയിക്കാൻ സിബിഎസ്ഇ സാവകാശം തേടിയിരിക്കുകയാണ്. 

അതേ സമയം അപേക്ഷ നൽകാനുള്ള സമയപരിധി അനന്തമായി നീട്ടിക്കൊണ്ട് പോകുന്നതിനോട് സംസ്ഥാന സർക്കാറിന് യോജിപ്പില്ല. അപേക്ഷ നൽകാനുള്ള തിയതി നീളുന്നതിനാൽ പ്രവേശന നടപടികളും നീളും. 27 മുതൽ അടുത്ത മാസം 11 വരെയായി അലോട്മെന്റ് നടത്തി, അടുത്ത മാസം 17നു ക്ലാസ് തുടങ്ങാനായിരുന്നു മുൻതീരുമാനം. 4.25 ലക്ഷം വിദ്യാർഥികളാണ് ഇതുവരെ അപേക്ഷിച്ചിരിക്കുന്നത്. സിബിഎസ്ഇ ഫലം വരുമ്പോൾ 30,000 അപേക്ഷകൾ കൂടി ലഭിക്കുമെന്നാണു വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൂട്ടൽ. 

ഈ വാര്‍ത്ത കൂടി വായിക്കാം 

ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയെ ഇന്ന് പ്രഖ്യാപിക്കും, വോട്ടെണ്ണൽ രാവിലെ 11 മണിക്ക് തുടങ്ങും, ഫലം അറിയുക വൈകിട്ടോടെ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ