പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ നേതാക്കള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; മൂന്ന് പൊലീസുകാര്‍ക്കെതിരെ നടപടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd July 2022 03:43 PM  |  

Last Updated: 22nd July 2022 03:43 PM  |   A+A-   |  

kerala police

പ്രതീകാത്മക ചിത്രം

 

മൂന്നാര്‍: പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ നേതാക്കള്‍ക്ക് മൂന്നാര്‍ പൊലീസ് സ്റ്റേഷനിലെ കമ്പ്യൂട്ടറില്‍നിന്ന് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന ആരോപണത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് സ്ഥലംമാറ്റം. പിഎസ് റിയാസ്, പിവി അലിയാര്‍, അബ്ദുസ്സമദ് എന്നിവര്‍ക്കെതിരെയാണ് നടപടി. റിയാസ്, അലിയാര്‍ എന്നിവരെ എറണാകുളം ജില്ലയിലേക്കും അബ്ദുസ്സമദിനെ കോട്ടയം ജില്ലയിലേക്കുമാണ് ജില്ല പൊലീസ് മേധാവി മാറ്റിയത്.

എസ്ഡിപിഐ നേതാക്കള്‍ അംഗമായ ക്രിയേറ്റീവ് സ്‌പേയ്‌സ് എന്ന വാട്‌സാപ്പ് ഗ്രൂപ്പില്‍ പൊലീസുകാര്‍ അംഗമായിരുന്നു. മതസ്പര്‍ധ വളര്‍ത്തുന്നതും സര്‍ക്കാര്‍ വിരുദ്ധവും, പൊലീസ് വിരുദ്ധമായ കാര്യങ്ങള്‍ നിരന്തരമായി വരുന്ന ഗ്രൂപ്പാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. 

മേയ് 15നാണ് സ്റ്റേഷനിലെ കമ്പ്യൂട്ടറില്‍നിന്ന് രഹസ്യവിവരങ്ങള്‍  തീവ്രവാദസ്വഭാവമുള്ള സംഘടനകള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന ആരോപണം ഉയര്‍ന്നത്. സംഭവം അന്വേഷിക്കാന്‍ ജില്ല പൊലീസ് മേധാവി മൂന്നാര്‍ ഡിവൈഎസ്പി കെആര്‍ മനോജിനെ ചുമതലപ്പെടുത്തിയിരുന്നു. തുടര്‍ന്ന് മൂന്നു പേരുടെയും മൊബൈല്‍ ഫോണുകള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പിടിച്ചെടുത്ത് സൈബര്‍ സെല്ലിന് കൈമാറി. വിവിധ രഹസ്യാന്വേഷണ വിഭാഗങ്ങളും അന്വേഷണം തുടങ്ങി. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎസ്പി കെആര്‍ മനോജ് ജില്ല പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ടും നല്‍കിയിരുന്നു. പ്രാഥമിക നടപടിയെന്ന നിലയിലാണ് സ്ഥലംമാറ്റം.

ഈ വാര്‍ത്ത കൂടി വായിക്കൂ

'ആ ആക്ഷേപത്തിന് അടിസ്ഥാനമെന്ത്?'; നടിയെ വിമര്‍ശിച്ച് ഹൈക്കോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ