തഹസില്‍ദാറുടെ പേരില്‍ വ്യാജ രേഖയുണ്ടാക്കി; വൈദികനില്‍ നിന്ന് രണ്ടുലക്ഷം തട്ടി: യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd July 2022 09:00 PM  |  

Last Updated: 22nd July 2022 09:00 PM  |   A+A-   |  

arrest

പ്രതീകാത്മക ചിത്രം


കൊച്ചി: ഭൂമി തരംമാറ്റാന്‍ തഹസില്‍ദാറുടെ  പേരില്‍ വ്യാജ രേഖയുണ്ടാക്കി പണം തട്ടിയ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രദേശിക നേതാവ് അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് തൃക്കാക്കര നിയോജക മണ്ഡലം ഭാരവാഹി മുഹമ്മദ് ഹാഷിം ആണ് അറസ്റ്റിലായത്. വില്ലേജ് ഓഫീസറുടെ പേരില്‍ വ്യാജ പോക്ക് വരവ് രേഖയുമുണ്ടാക്കിയാണ് ഇയാള്‍ ആളെ കബളിപ്പിച്ചത്. 

കുന്നത്ത് നാട് സ്വദേശിയും വൈദികനുമായ ജോണ്‍ വി വര്‍ഗീസിന്റെ പരാതിയിലാണ് പൊലീസ് മുഹമ്മദ് ഹാഷിമിനെ അറസ്റ്റ് ചെയ്തത്. കാക്കനാടുള്ള ജോണ്‍ വി വര്‍ഗ്ഗീസിന്റെ ഭൂമി തരം മാറ്റിത്തരാമെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രതി 2.40 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് പരാതിയില്‍ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കാം 'മുഖ്യമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന'; വി ഡി സതീശനും കെ സുധാകരനും എതിരായ ഡിവൈഎഫ്‌ഐ പരാതി പ്രത്യേക സംഘം അന്വേഷിക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ