ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; ഒമ്പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd July 2022 08:34 AM  |  

Last Updated: 22nd July 2022 08:34 AM  |   A+A-   |  

Heavy rain

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: ന്യൂനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. 

കേരളത്തിലെ ഒമ്പതു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട,  ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. 

കര്‍ണാടക മുതല്‍ കോമോറിന്‍ വരെ ന്യുനമര്‍ദ്ദപാത്തി നിലനില്‍ക്കുന്നുണ്ട്.  മണ്‍സൂണ്‍ പാത്തി നിലവില്‍ സാധാരണ സ്ഥാനത്തു സ്ഥിതി ചെയ്യുന്നു.  അടുത്ത 23 ദിവസംകൂടി  നിലവിലെ സ്ഥാനത്തു തുടരാന്‍ സാധ്യത അതിനു ശേഷം പതിയെ തെക്കോട്ടു മാറാന്‍ സാധ്യത.

ഈ വാര്‍ത്ത കൂടി വായിക്കൂ

കുട്ടികളിലെ ഗര്‍ഭധാരണത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി; സ്‌കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം നല്‍കണം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ