തദ്ദേശ ഉപതെരഞ്ഞെടുപ്പ്: ഫലം ഇന്നറിയാം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd July 2022 09:15 AM  |  

Last Updated: 22nd July 2022 09:15 AM  |   A+A-   |  

UDF-LDF-CON-FLAGS

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെടുപ്പ് നടന്ന 20 തദ്ദേശ വാര്‍ഡുകളിലെ ഫലം ഇന്നറിയാം. വോട്ടെണ്ണല്‍ രാവിലെ 10 മണിക്ക് ആരംഭിക്കും. ഫലം കമ്മീഷന്റെ www.lsgelection.kerala.gov.in  വെബ്‌സൈറ്റിലെ TREND ല്‍ ലഭിക്കും. 

10 ജില്ലകളിലായി ഒരു ജില്ലാ പഞ്ചായത്ത്, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, നാലു നഗരസഭ, 13 പഞ്ചായത്ത് വാര്‍ഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. വോട്ടെടുപ്പില്‍ 72.98 ശതമാനം പേര്‍ വോട്ടു രേഖപ്പെടുത്തിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 

ആലുവ നഗരസഭയിലെ 22-ാം വാര്‍ഡ് പുളിഞ്ചോട് ഉപതെരഞ്ഞെടുപ്പില്‍ 70.21 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. എന്‍കെ കവിതയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. വിദ്യ ബിജു യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ്. ബിജെപി സ്ഥാനാര്‍ത്ഥി പി ഉമാദേവിയാണ്. കോണ്‍ഗ്രസിലെ ജെബി മേത്തര്‍ ആണ് ഇവിടെ നിന്നും വിജയിച്ചിരുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാം; വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ യാത്രാ പാസ്സുകളുമായി കൊച്ചി മെട്രോ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ